HOME
DETAILS
MAL
ബിനാമി ബിസിനസിനെതിരെ പരിശോധന ശക്തമാക്കി
backup
December 31 2018 | 17:12 PM
ജിദ്ദ: ബിനാമി ബിസിനസ്സിനെതിരെ എട്ടു വകുപ്പുകളെ ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ പുതിയ സമിതി. ചെറുകിട ൂപ്പര്മാര്ക്കറ്റുകളിലടക്കം ബിനാമി ബിസിനസ്സ് സജീവമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാണിജ്യ നിക്ഷേപ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തൊഴില്‍ സാമുഹിക ക്ഷേമ മന്ത്രാലയം, മുനിസിപ്പല്‍ മന്ത്രാലയം, ചെറുകിട സ്ഥാപന അതോരിറ്റി, സകാത്ത് ടാക്സ് അതോറിറ്റി, സഊദി മോണിറ്ററി അതോറിറ്റി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്നാണ് പുതിയ സമിതിക്കു രൂപം നല്‍കിയിട്ടുള്ളത്. രാജ്യത്ത് ബിനാമി ബിസിനസ്സ് സജീവമാണെന്നും ഇത് അവസാനിപ്പിക്കുകയും അനധികൃതമായി വിദേശികള്‍ സ്ഥാപനങ്ങള്‍ നടത്തുന്നത് തടയുകയും പകരം സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.
അതേ സമയം ബിനാമി ബിസിനസ്സ് കണ്ടെത്തുന്നതിന് ജനുവരി മുതല്‍ പരിശോധന ശക്തമാക്കുമെന്നും അധൃകൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."