HOME
DETAILS

കാല്‍ നൂറ്റാണ്ടിനു ശേഷം ഇറാഖ് -സഊദി അതിര്‍ത്തി തുറക്കാന്‍ ധാരണയായി

  
backup
August 16 2017 | 08:08 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-3

റിയാദ്: കാല്‍ നൂറ്റാണ്ടിനു ശേഷം സഊദി -ഇറാഖ് അതിര്‍ത്തി തുറക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ അടുത്തിടെ ഉണ്ടായ സഹകരണത്തിന്റെ ഫലമായാണ് 1990ല്‍ അടച്ചുപൂട്ടിയ അതിര്‍ത്തി തുറക്കാന്‍ ധാരണയായത്. 1990 ല്‍ ഗള്‍ഫ് രാജ്യങ്ങളെ പിടിച്ചുലച്ച ഗള്‍ഫ് യുദ്ധത്തിന്റെ ബാക്കി പത്രമായാണ് സഊദി തങ്ങളുടെ ഇറാഖ് അതിര്‍ത്തി പങ്കിടുന്ന അറാര്‍ മേഖല അതിര്‍ത്തി അടക്കാന്‍ തീരുമാനിച്ചത്.

പിന്നീട് ഇത്രയും കാലമായി ഇവിടെ അടച്ചിടുകയായിരുന്നു. സദ്ദാം ഭരണകാലത്തിനു ശേഷം ഇറാഖില്‍ പുതിയ ഭരണകൂടം നിലവില്‍ വന്ന ശേഷം സഊദിയുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇറാഖ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഫലമായി നേരത്തെ ഇറാഖില്‍ കാല്‍ നൂറ്റാണ്ടിനു ശേഷം സഊദി എംബസ്സി തുറക്കുകയും ചെയ്തിട്ടുണ്ട്.

വ്യാപാര ആവശ്യത്തിനായാണ് അറാര്‍ അതിര്‍ത്തി തുറക്കുന്നതെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നത് ഇറാഖിലെ ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും. പ്രത്യേകിച്ചും ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍.
കഴിഞ്ഞ ഫെബ്രുവരിയില്‍ സഊദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ബാഗ്ദാദ് സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിലെ ധാരണപ്രകാരം നടന്ന ചര്‍ച്ചയാണ് അതിര്‍ത്തി തുറക്കുന്നതിന് സഹായകരമായത്. കൂടാതെ, ഇറാഖ് സര്‍ക്കാരിലെ വിവിധ അംഗങ്ങള്‍ പലപ്പോഴായി സഊദി സന്ദര്‍ശിക്കുകയും ഭരണാധികാരികളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ട് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  a month ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago