HOME
DETAILS

ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ബി.സി.സി.ഐയുടെ വീഴ്ച്ച: തലപ്പത്തുള്ളവരെ പുറത്താക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് സമിതി

  
backup
August 16 2017 | 23:08 PM

%e0%b4%b2%e0%b5%8b%e0%b4%a7-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d


ന്യൂഡല്‍ഹി: ബി.സി.സി.ഐയില്‍ സുപ്രധാന പദവി വഹിക്കുന്ന മൂന്നംഗങ്ങളെ പുറത്താക്കണമെന്ന് വിനോദ് റായുടെ നേതൃത്വത്തിലുള്ള ഭരണ സമിതി സുപ്രിം കോടതിയില്‍. ആക്്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവരെ പുറത്താക്കണമെന്നാണ് ഭരണകാര്യ സമിതി സൂചിപ്പിച്ചത്. സുപ്രിം കോടതി നിയോഗിച്ച ഭരണ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടെന്നും അതിനാല്‍ ഇവര്‍ തല്‍സ്ഥാനത്ത് തുടരുന്നതില്‍ അര്‍ഥമില്ലെന്നും സമിതി സുപ്രിം കോടതിയെ ബോധിപ്പിച്ചു.
ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബി.സി.സി.ഐയില്‍ ശുദ്ധികലശം നടത്താന്‍ നിയോഗിച്ച സമിതി ബോര്‍ഡിന്റ തലപ്പത്തിരിക്കുന്നവര്‍ക്കെതിരേയും അസോസിയേഷനുകള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ബി.സി.സി.ഐയുടെ ഓരോ സംസ്ഥാന അസോസിയേഷനുകളിലും ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്ന് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ അസോസിയേഷനുകളും ഏതെങ്കിലും രീതിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നുണ്ടോയെന്ന് ഇതുവഴി പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. ഫോറന്‍സിക് ഓഡിറ്റ് നടത്തേണ്ടത് മുന്‍ സുപ്രിം കോടതി ജഡ്ജുമാരുടെ നേതൃത്വത്തില്‍ ആയിരിക്കണം. ഇതിനായി മൂന്നു പേരെ നിയമിക്കണം. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവ അനുശാസിക്കുന്ന നിയമം അനുസരിച്ചാവണം ഓഡിറ്റിങ്ങെന്നും നിര്‍ദേശമുണ്ട്. അതേസമയം സംസ്ഥാന അസോസിയേഷനുകള്‍ക്ക് ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ യാതൊരു താല്‍പര്യവുമില്ലെന്നും അവരുടെ ഭാരവാഹികളുടെ കാര്യത്തിലും കാര്യമായ മാറ്റം വേണ്ടിവരുമെന്നും സമിതി സൂചിപ്പിച്ചു.
ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിയെ ജൂലൈ 26ന് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ചേരേണ്ടിയിരുന്ന ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞത് ഈ അംഗങ്ങളാണെന്ന് സമിതി കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ഥശൂന്യമായ കാര്യങ്ങളാണ് അംഗങ്ങള്‍ യോഗത്തില്‍ സംസാരിച്ചതെന്ന് വിനോദ് റായ് കുറപ്പെടുത്തി.
സംസ്ഥാന അസോസിയേഷനുകള്‍ പണം നല്‍കുന്നത് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് അനുസരിച്ചാവണമെന്നും സമിതി വ്യക്തമാക്കി. നിലവിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ബി.സി.സി.ഐയുടെ പ്രവര്‍ത്തനം രാഹുല്‍ ജോഹ്രിക്ക് കൈമാറണമെന്നും ഇതിനു ശേഷം ഓരോ സംസ്ഥാന അസോസിയേഷനുകളിലും തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദേശമുണ്ട്. സമിതി അംഗങ്ങളായ വിനോദ് റായ്, ഡയാന എഡുല്‍ജി എന്നിവര്‍ ഇതുസംബന്ധിച്ച് ജോഹ്രിയുമായി പ്രത്യേകം ചര്‍ച്ച നടത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  24 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  24 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  24 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  24 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  24 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago