HOME
DETAILS

ഇന്ന് കര്‍ഷക ദിനം: പാട്ടകൃഷിയില്‍ അശോകന്‍ കൊയ്യുന്നത് നൂറുമേനി

  
backup
August 17 2017 | 00:08 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95

കുറ്റ്യാടി: കാര്‍ഷികവൃത്തിയില്‍ മനസും ശരീരവും അര്‍പ്പിച്ച് പാട്ടകൃഷിയില്‍ നൂറ് മേനി കൊയ്ത് മാതൃകയാവുകയാണ് കുറ്റ്യാടി ഊരത്തെ ഒലവത്തുങ്കല്‍ അശോകന്‍. സ്വന്തമായുള്ള ഒരേക്കര്‍ ഭൂമിക്ക്പുറമേ പ്രദേശത്ത് തരിശായിക്കിടക്കുന്ന മൂന്ന് ഏക്കര്‍ ഭൂമി കൂടി പാട്ടത്തിനെടുത്ത് നെല്‍കൃഷിക്ക് പുറമെ വിവിധ കാര്‍ഷിക വിളകള്‍ കൃഷി ചെയ്താണ് അശോകന്‍ പുതിയ തലമുറക്ക് മാതൃകയാവുന്നത്.
കൃഷി നഷ്ടമാണെന്ന് മുന്‍വിധിയോടെ കാണുന്നവര്‍ക്ക് നല്ല മറുപടിയും കൊടുക്കാനുണ്ട് ഈ കര്‍ഷകന്. സ്ഥലത്തേക്കാള്‍ ഉപരി ഉറച്ച മനസുണ്ടെങ്കില്‍ ഏത് കൃഷിയും വിജയിപ്പിക്കാനാവുമെന്ന് ഈ കര്‍ഷകന്‍ വിശ്വസിക്കുന്നു. തരിശായി കിടന്ന നെല്‍പ്പാടങ്ങള്‍ പാട്ടത്തിനെടുത്താണ് ഇയാള്‍ കൃഷിയിറക്കുന്നത്.
മണ്ണിനെ അറിഞ്ഞ് കൃഷിയിറക്കുന്ന അശോകന്റെ കൃഷിയിടത്തില്‍ നെല്ലിനു പുറമേ പച്ചക്കറികളും പഴ വര്‍ഗങ്ങളും നട്ടുവളര്‍ത്തുന്നു.
നെല്‍കൃഷിക്ക് നാടന്‍ വിത്തുകള്‍ ഉപയോഗിക്കുന്ന ഈ കര്‍ഷകന്‍ തികച്ചും ജൈവമാര്‍ഗമാണ് അവംലംബിക്കുന്നത്.
ചാണകവും ആട്ടിന്‍ കാഷ്ഠവും കോഴിവളവും ഉപയോഗിക്കുന്നതിന് പുറമെ ജൈവ കീടനാശിനികളും ആവശ്യാനുസരണം ഉപയോഗപ്പെടുത്തുന്നുണ്ട്. കാര്‍ഷിക വൃത്തിക്ക് പുറമെ പശു, ആട് വളര്‍ത്തലിലും മികച്ച നേട്ടമാണ് അശോകന്‍ ഉണ്ടാക്കുന്നത്. അവിവാഹിതനായ അശോകന്റെ മുഖ്യ വരുമാന മാര്‍ഗവും കൃഷിയാണ്.
കുറ്റ്യാടി ചന്തയിലാണ് കാര്‍ഷികവിളകള്‍ വില്‍ക്കുന്നത്. കാര്‍ഷികവൃത്തിയോടുള്ള അര്‍പ്പണത്തിന് പഞ്ചായത്തിലെ മികച്ച നെല്‍കര്‍ഷകനുള്ള അവാര്‍ഡ് അശോകന് ലഭിച്ചിരുന്നു. സ്റ്റേറ്റ് ബാങ്കിന്റെ ആദരവും ഈ കര്‍ഷകന് ലഭിച്ചിട്ടുണ്ട്. ഊരത്ത് പാടശേഖര സമിതിയില്‍ അംഗം കൂടിയാണ് അശോകന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  24 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  24 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  24 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  24 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  24 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  25 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago