HOME
DETAILS

മതേതരത്വത്തിനെതിരേയുള്ള വെല്ലുവിളികള്‍; അതിജീവിക്കാന്‍ കരുത്താര്‍ജിക്കണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

  
backup
August 17 2017 | 00:08 AM

%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d

കല്‍പ്പറ്റ: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര പരമാധികാര രാജ്യമായ ഇന്ത്യയുടെ യശസ്സ് കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ജീവിത വ്രതമായിരിക്കണമെന്ന് തുറുമുഖ പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 71-ാമത് സ്വാതന്ത്ര്യദിനത്തില്‍ എസ്.കെ.എം.ജെ മൈതാനത്ത് ദേശീയ പതാക ഉയര്‍ത്തി പരേഡിന് അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തിന് എതിരെയുള്ള ചെറുതും വലുതുമായ വെല്ലുവിളികളെ അതിജീവിക്കാന്‍ ഏവരും കരുത്താര്‍ജ്ജിക്കണം. ഒപ്പം രാജ്യത്തെ ഐശ്വര്യ പൂര്‍ണമായ സാമ്പത്തിക സുസ്ഥിരതയിലേക്ക് ഉയര്‍ത്താന്‍ ഓരോരുത്തരും പരിശ്രമിക്കണം. രാജ്യത്തിന്റെ ആചാര വിശ്വാസ സാംസ്‌കാരികതകളെല്ലാം മതേരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വീക്ഷിക്കണം. ഈ വൈവിധ്യങ്ങളുടെ സംരക്ഷണവും നാം നമ്മുടെ കടമയായി ഏറ്റെടുക്കണം.
സമ്പന്നമായ സാംസ്‌കാരിക പൈതൃക സംരക്ഷണത്തോടൊപ്പം നാടിന്റെ വികാസത്തിനും മുന്നേറ്റത്തിനുമായി അടിസ്ഥാനപരമായ പദ്ധതികളാണ് അനിവാര്യം. സര്‍ക്കാര്‍ ഈ ലക്ഷ്യങ്ങളെ ഗൗരവമായി കാണുന്നു. 2018 ജനുവരിയോടെ കേരളത്തെ മാലിന്യത്തില്‍ നിന്ന് സ്വതന്ത്രമാക്കാനുള്ള ഊര്‍ജ്ജിത ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്ത്വത്തില്‍ ജനകീയ പങ്കാളിത്തതോടെയാണ് ലക്ഷ്യം പൂര്‍ത്തീകരിക്കുക. ഓഗസ്റ്റ് 6 മുതല്‍ 13 വരെ നടത്തിയ ഗൃഹ സന്ദര്‍ശനത്തിലൂടെ മാലിന്യ സംസ്‌കരണ നിര്‍ണ്ണയ പഠനം മുന്നേറി. ഇനി വാര്‍ഡ് തലത്തില്‍ ശുചിത്വ സംഗമങ്ങള്‍ നടത്തി മാലിന്യ സംസ്‌കരണത്തിന് കാതലായ രൂപരേഖയുണ്ടാക്കുമെന്നും മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി എ.എസ് നാരായണപ്പിള്ളയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, നഗരസഭാ അധ്യക്ഷന്മാരായ ഉമൈബ മൊയ്തീന്‍ കുട്ടി, വി.ആര്‍ പ്രവീജ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, ജില്ലാ കലക്ടര്‍ എസ് സുഹാസ്, എ.ഡി.എം കെ.എം രാജു, ജില്ലാ പൊലിസ് മേധാവി അരുള്‍.ബി കൃഷ്ണ, മുന്‍ പൊലിസ് മേധാവി രാജ്പാല്‍ മീണ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ പൊലിസ് മെഡല്‍ ലഭിച്ച റിട്ട. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.ജി കുഞ്ഞന്‍, ബത്തേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ എം.ഡി സുനില്‍, അമ്പലവയല്‍ സ്റ്റേഷനിലെ എ.എസ്.ഐ പി ജയചന്ദ്രന്‍, ബത്തേരി പൊലിസ് സ്റ്റേഷനിലെ എസ്.സി.പി.ഒ എന്‍.വി ഹരീഷ്‌കുമാര്‍, കല്‍പ്പറ്റ ട്രാഫിക് യൂനിറ്റിലെ എസ്.സി.പി.ഒ എം.കെ പ്രഭാകരന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ മന്ത്രി മെഡലുകള്‍ നല്‍കി.
മത്സരത്തില്‍ പങ്കെടുത്ത പ്ലാറ്റൂണുകളും മന്ത്രിയില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങി. സായുധസേന പതാക ഫണ്ടിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച് നല്‍കിയ കല്‍പ്പറ്റ കോപ്പറേറ്റിവ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാര്‍ ഓഫിസ്, ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ എന്നിവര്‍ക്ക് ട്രോഫിയും മന്ത്രി നല്‍കി.
ആഴക്കയങ്ങളില്‍ ജീവന്‍ പണയം വെച്ചും രക്ഷാപ്രവര്‍ത്തനം നടത്തുന്ന കല്‍പ്പറ്റ തുര്‍ക്കി ജീവിന്‍രക്ഷാ സമിതിയെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ആദരിച്ചു. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മൊമന്റോയും വിതരണം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago