15 വിമാനങ്ങളിലായി ഇതുവരെ മക്കയിലെത്തിയത് 4500 ഹാജിമാര്‍
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 900 ഹാജിമാര്‍ കൂടി ഇന്നലെ യാത്രയായി. ഇതോടെ സഊദി എയര്‍ലൈന്‍സിന്റെ 15 വിമാനങ്ങളിലായി 4500 ഹാജിമാര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്ന് മക്കയിലെത്തിയിട്ടുണ്ട്.
ഇതുവരെ യാത്രയായതില്‍ മലപ്പുറം ജില്ലയില്‍ നിന്നാണ് കൂടുതല്‍ തീര്‍ഥാടകര്‍. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള 11845 പേരാണ് ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുക.
തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ഇവര്‍ക്ക് വിതരണം ചെയ്യാനുള്ള സംസം മുഴുവനായും നെടുമ്പാശ്ശേരിയിലെത്തി. 5 ലിറ്റര്‍ വീതമുള്ള 11850 ബോട്ടില്‍ സംസം വെള്ളമാണ് എത്തിച്ചിരിക്കുന്നത്. 5 ലിറ്റര്‍ വീതമാണ് ഓരോ ഹാജിക്കും നല്‍കുക. വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് ഇനിയും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചാല്‍ അവര്‍ക്കു കൂടി വിതരണം ചെയ്യാനുള്ള സംസം കൂടുതലായി എത്തിക്കും. സുപ്രിം കോടതിയിലെ സീനിയര്‍ സ്‌പെഷല്‍ കൗണ്‍സലര്‍ ടി.പി.ഇബ്രാഹിം ഖാന്‍, പി.കെ.ബഷീര്‍ എം.എല്‍.എ, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ മഹമ്മൂദ് തുടങ്ങിയവര്‍ ഇന്നലെ ഹാജിമാര്‍ക്ക് യാത്രാമംഗളങ്ങള്‍ നേരാന്‍ ഹജ്ജ് ക്യാംപിലെത്തി. പാനിപ്ര ഖാലിദ് മൗലവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."