സുല്‍ത്താന്‍ ബത്തേരി നഗരസഭ സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് തുടക്കം
സുല്‍ത്താന്‍ ബത്തേരി: നഗരസഭയുടെ സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി. ടൗണിലെ പാതയോരങ്ങളില്‍ പൂമരത്തൈകള്‍ നട്ടുകൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്.
ഊട്ടി റോഡില്‍ ശ്രേയസ്സ് പരിസരത്ത് പൂമരത്തൈ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ്.സുഹാസ് നിര്‍വഹിച്ചു.കേരളത്തിലെ മറ്റ് പ്രധാന ടൗണുകള്‍ക്ക് ശുചിത്വത്തിന്റെ കാര്യത്തില്‍ ബത്തേരി നഗരസഭ മാതൃകയാണന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കലക്ടര്‍ പറഞ്ഞു.
സംസ്ഥാനത്ത് മറ്റ് എവിടെയും ഇതുപോലെ ശുചിത്വമുള്ള നഗരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ സി.കെ.സഹദേവന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ബത്തേരി രൂപതാ അധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസ്, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷാഷാജി, എ.സി.എഫ് ഷജ്‌ന കരിം, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍,സന്നദ്ധ സംഘടന, ക്ലബ് പ്രവര്‍ത്തകര്‍, വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, ജനമൈത്രി പൊലിസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സോഷ്യല്‍ ഫോറസ്ട്രിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ മുഴുവന്‍ പാതയോരങ്ങളിലും തൈകള്‍ വച്ചുപിടിപ്പിക്കാനാണ് നഗരസഭ ലക്ഷമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."