ബസിന്റെ സ്റ്റീരിയോ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍
തളിപ്പറമ്പ്: ബക്കളത്ത് നിര്‍ത്തിയിട്ട ബസിന്റെ സ്റ്റീരിയോ കവര്‍ന്ന കേസില്‍ രണ്ട് കൗമാരക്കാര്‍ പിടിയില്‍. കുറ്റിക്കോല്‍ സ്വദേശികളെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ചയാണ് ബക്കളത്ത് ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്ന് 70,000 രൂപയോളം വിലവരുന്ന സ്റ്റീരിയോ, ലൈറ്റ് സിസ്റ്റം, ടൂള്‍കിറ്റ് എന്നിവ മോഷണം പോയത്. ഇതിനടുത്ത കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ചിത്രങ്ങള്‍ പൊലിസ് ശേഖരിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് 16ഉം, 17ഉം വയസുള്ളവര്‍ പിടിയിലായത്. മോഷണം നടത്തിയത് തങ്ങള്‍ തന്നെയാണെന്ന് പൊലിസിനോട് സമ്മതിച്ചു.
കുട്ടിമോഷ്ടാക്കളിലൊരാള് ഓട്ടോമൊബെല്‍ വിദ്യാര്‍ഥിയാണ്. മറ്റൊരാള്‍ പ്ലസ് ടു വിദ്യാര്‍ഥിയും. ഇവര്‍ നേരത്തെയും നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നു സ്റ്റീരിയോ കവര്‍ന്നതായി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെ കവര്രുന്ന സ്റ്റീരിയോകള്‍ ഓണ്‍ലൈന്‍ വില്‍പ്പന നടത്തുകയാണ് പതിവ്. മോഷണ മുതലുകള്‍ വിറ്റ് വിലകൂടിയ മൊബൈലുകളും വിലയേറിയ ഭക്ഷണങ്ങളും കഴിക്കലാണ് ഇവരുടെ പതിവെന്ന് പൊലിസ് പറഞ്ഞു. സമാനരീതിയില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ ബക്കളത്തും പരിസരങ്ങളിലുമായി ആറോളം വാഹനങ്ങളില്‍ നിന്നു മോഷണം നടന്നിരുന്നു. പിടിയിലായവരുടെ രക്ഷിതാക്കളെയും വിളിച്ചു വരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."