കര്‍ഷകരെ ആദരിച്ച് നാടെങ്ങും കര്‍ഷകദിനാചരണം
പാണ്ടിക്കാട്: പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനമാചരിച്ചു. വിവിധ കൃഷികളില്‍ മികവ് തെളിയിച്ച കുറ്റീരി ഐദ്രുഹാജി, കന്നങ്ങാടന്‍ മുഹമ്മദ്, ശശി പുലിക്കോട്ടില്‍, പുഷ്പ എലിപ്പാറ്റ, പരിയന്‍ കണ്ടമംഗലം എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രേമലത പൊന്നാടയണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് കെ. ഫാത്തിമ അധ്യക്ഷനായി. വി.എഫ്.പി.സി.കെ അസിസ്റ്റന്റ് മാനേജര്‍ മൃദുല്‍ ക്ലാസെടുത്തു.
കരുളായി: പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് കര്‍ഷകദിനം ആചരിച്ചു. ജൈവ കാര്‍ഷിക വിളംബര ഘോഷയാത്ര, മാതൃകാകര്‍ഷകരെ ആദരിക്കല്‍, കാര്‍ഷികസെമിനാര്‍, ഉപഹാര സമര്‍പ്പണം എന്നിവ നടത്തി. പ്രസിഡന്റ് വി.അസൈനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഷെരീഫ അധ്യക്ഷയായി.
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷക ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ സി.സുജാത അധ്യക്ഷയായി. കൃഷി ഓഫിസര്‍ ലിജു എബ്രഹാം മുഖ്യ സന്ദേശം നല്‍കി. പഞ്ചായത്തിലെ വിവിധ വിഭാഗത്തില്‍ മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെയും കാര്‍ഷിക മേഖലയിലെ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തി വിജയം കണ്ടെത്തിയവരെയും ആദരിച്ചു. കൃഷി ഓഫിസര്‍ ലിജു എബ്രഹാം വിഷയം അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി ശിവദാസന്‍നായര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ കൃഷി അസിസ്റ്റന്റ് മുന്‍വീര്‍, കൃഷി അസിസ്റ്റന്റ് ഓഫിസര്‍മാരായ സി.മൈമൂന, പി.സുഹൈബ നേതൃത്വം നല്‍കി.
മഞ്ചേരി: നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് അധ്യക്ഷനായി. സരോജിനി പുന്നക്കുടി, മുഹമ്മദ് കോട്ടക്കുത്ത്, വേണുഗോപാലന്‍, അപ്പുകുന്നുമ്മല്‍, ദീപു തിട്ടയില്‍ എന്നിവരെ ആദരിച്ചു. വികസന സമിതി അംഗങ്ങള്‍, മുനിസിപ്പല്‍ സെക്രട്ടറി, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ സംബന്ധിച്ചു.
പന്തല്ലൂര്‍: പന്തല്ലൂര്‍ മെറിഡിയന്‍ പബ്ലിക്ക് സ്‌കൂളില്‍ കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളെയും കൂട്ടി പാടശേഖരം സന്ദര്‍ശിച്ചു. പ്രിന്‍സിപ്പാല്‍ അജിത്ത്, അധ്യാപകരായ ഉസ്മാന്‍, സിമി ശ്രീകല നേതൃത്വം നല്‍കി.
മൂത്തേടം: പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് കര്‍ഷകദിനം ആചരിച്ചു. മാതൃകാകര്‍ഷകരെ ആദരിക്കലും, കിണര്‍ റീചാര്‍ജിങില്‍ പരിശീലനം ലഭിച്ച തൊഴിലാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി രാധാമണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എന്‍.പി മജീദ് അധ്യക്ഷനായി.
മമ്പാട്: പഞ്ചായത്ത്തല കര്‍ഷകദിനാചരണം പ്രസിഡന്റ് കണ്ണിയന്‍ റുക്കിയ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പന്താര്‍ മുഹമ്മദ് അധ്യക്ഷനായി. കര്‍ഷകവിള പരിപാലന സെമിനാര്‍ നടത്തി. കര്‍ഷകരെ ആദരിച്ചു
അകമ്പാടം: ചാലിയാര്‍ കൃഷിഭവനും പഞ്ചായത്തും ചേര്‍ന്ന് നടത്തിയ കര്‍ഷക ദിനാചരണം പ്രസിഡന്റ് പി.ടി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ടി.ലസ്‌ന, കൃഷി ഓഫിസര്‍ മുഹ്‌സിന മുഹമ്മദ്, ഷൗക്കത്ത് തോണിക്കടവന്‍, കെ. പ്രമീള,അച്ചാമ ജോസഫ്, പൂക്കോടന്‍ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷകരായ കെ.എം ജേക്കബ്, മണലികുടി ഗോപാലന്‍, ടി.എം.ജേക്കബ്, രാമത്ത് പാറമ്പില്‍ വേലായുധന്‍, വില്‍സണ്‍, കേലന്‍ ചക്കരമാത്തല്‍, പത്രോസ് പയ്യംപള്ളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നെസ്മി ക്ലാസിന് നേതൃത്വം നല്‍കി.
നിലമ്പൂര്‍: ചക്കാലക്കുത്ത് എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കര്‍ഷകദിനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കുമാര്‍ അധ്യക്ഷനായി. റിട്ട. എസ്.ഐ കേശവന്‍, കൃഷ്ണന്‍ കുട്ടി എന്നീ കര്‍ഷകരെയും വിദ്യാലയത്തിലെ കുട്ടിക്കര്‍ഷകരെയും ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഡെയ്‌സി ചാക്കോ, പ്രധാനാധ്യാപിക പ്രീതി എന്നിവര്‍ സംസാരിച്ചു. നാട്ടുമാഞ്ചോട്ടില്‍ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
നിലമ്പൂര്‍: നഗരസഭയില്‍ കൃഷിഭവനുമായി ചേര്‍ന്ന് മിനി ടൗണ്‍ ഹാളില്‍ നടത്തിയ കര്‍ഷകദിനാചരണം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. നഗരസഭയുടെ ഈ വര്‍ഷത്തെ മികച്ച കര്‍ഷകന്‍ കൗണ്‍സിലര്‍ കൂടിയായ സുന്ദരനാണ്.
വനിതാ കര്‍ഷകയായ ജെസി മണലായിയേയും കര്‍ഷകരായ രവീന്ദ്രന്‍ പുളിക്കല്‍, കെ.എസ് ജോണ്‍, ഹംസപാറേങ്ങല്‍ എന്നിവരെയും ആദരിച്ചു.സംസ്ഥാന സ്‌കൂള്‍ തലത്തില്‍ പച്ചക്കറി കൃഷിയില്‍ രണ്ടാം സ്ഥാനം നേടിയ നിലമ്പൂര്‍ ഐ.ജി.എം.എം.ആറിലെ വിദ്യാര്‍ഥികളെയും രണ്ടാമത്തെ കൃഷി ഓഫിസറായി തെരഞ്ഞെടുത്ത ഗീതയേയും ചടങ്ങില്‍ ആദരിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. വൈസ്‌ചെയര്‍മാന്‍ പിവി ഹംസ, കൗണ്‍സിലര്‍മാരായ മുംതാസ്ബാബു, എ.ഗോപിനാഥ്, പാലൊളി മെഹബൂബ്, എന്‍ വേലുക്കുട്ടി, അടുക്കത്ത് ഇസ്ഹാക്ക് സംസാരിച്ചു.
മാവോയിസ്റ്റുകള്‍ക്കെതിരേ
ജനകീയ വേദിയുടെ
പോസ്റ്റര്‍
കാളികാവ്: മാവോയിസ്റ്റുകള്‍ക്കെതിരേ നിലമ്പൂര്‍ മേഖലയില്‍ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മൂത്തേടം കാരപ്പുറത്ത് ജനകീയ വേദിയുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മാവോയിസ്റ്റുകളുടെ സാമ്പത്തിക സ്രോതസ് എന്താണെന്നും കന്യാകുമാരി കീഴടങ്ങാന്‍ കാരണമെന്താണെന്നും ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് പോസ്റ്ററുള്ളത്. പൊലിസ് വെടിയേറ്റ് മരിച്ച കുപ്പുദേവരാജിന്റെ തലയിണക്കടിയില്‍ നിന്ന് അഞ്ചര ലക്ഷം രൂപയാണ് പൊലിസ് പിടിച്ചെടുത്തതെന്നും പോസ്റ്ററിലുണ്ട്.പൊലിസിനെ പിന്തുണക്കുന്നവരാണ് പോസ്റ്ററിന് പിന്നിലെന്നാണ് കരുതുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."