HOME
DETAILS

വിവിധ സ്ഥലങ്ങളില്‍ കര്‍ഷക ദിനാചരണം നടത്തി

  
backup
August 18 2017 | 08:08 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7

 

പാലക്കാട്: കര്‍ഷകദിനം പാലക്കാട് നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. പാലക്കാട് നഗരസഭാ സി.ഡി.എസ്.ഹാളില്‍ നടന്ന പരിപാടിയില്‍ എട്ട് കര്‍ഷകരെ പൊന്നാടയും നിലവിളക്കും നല്‍കി ആദരിച്ചു. നഗരസഭയിലെ മികച്ച പാല്‍ കര്‍ഷകനായ വി.കെ. പോളിനെയും തെങ്ങ് കയറ്റ തൊഴിലാളിയായ വെള്ളയെയും ആദരിച്ചു. ജി. ശാന്തകുമാരി(മുരുകണി), അശോക് കുമാര്‍(കല്ലേക്കാട്), അപ്പു (തിരുനെല്ലായ്),മായന്‍ മുത്ത(വെണ്ണക്കര), കനകകുമാരി(തോട്ടിങ്കല്‍), ടി.മാണിക്കന്‍(വെസ്റ്റ് വെണ്ണക്കര), എ. കുഞ്ചുവേലന്‍(വാഴാഞ്ചേരി) എന്നിവരെയാമ് ആദരിച്ചത്.
വാര്‍ഡ് കൗണ്‍സിലര്‍ പി.ആര്‍. സുജാത അധ്യക്ഷയായ പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാശശിധരന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ കുമാരി, കെ. ഭവദാസ്, എസ്.ആര്‍ ബാലസുബ്രഹ്മണ്യം, മോഹനന്‍, വി. രഘുനാഥ്, സുവര്‍ണകുമാര്‍, എസ്. സഹദേവന്‍, പി. ഹംസ, എം.എന്‍. സുഭാഷ് സംസാരിച്ചു.
പാലക്കാട്: മുതലമട ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ കര്‍ഷകദിനം ആഘോഷിച്ചു. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബേബിസുധയുടെ അധ്യക്ഷതയില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് ഉദ്ഘാടനം നിര്‍വഹിച്ചു.
തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകരെ പാലക്കാട് ജില്ലാപഞ്ചായത്ത് അംഗം കെ. സന്തോഷ്‌കുമാര്‍ ആദരിച്ചു. ജില്ലാ-സംസ്ഥാനതലത്തില്‍ മികവു പുലര്‍ത്തിയ അഞ്ച് കര്‍ഷകര്‍ക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ ആദരിച്ചു.
സിന്ധുദേവി, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സി. കൃഷ്ണന്‍, ജാസ്മിന്‍ ഷേഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. മുംതാജ്, എസ്. കൃഷ്ണകുമാര്‍, ആര്‍. രമ്യ, എം. താജുദ്ദീന്‍, എം. സുരേന്ദ്രന്‍, സി. വിനേഷ്, എം. രാധാകൃഷ്ണന്‍, ചെല്ലമുത്തുകൗണ്ടര്‍, പി.സി. ശിവദാസ്, കെ. ദേവന്‍, എം.കെ. തങ്കവേലു, കെ. ഷംസുദ്ദീന്‍, എ. ചെന്താമരാക്ഷന്‍ , എ. ലൈല പങ്കെടുത്തു.
ഷൊര്‍ണൂര്‍: കൃഷിഭവന്‍, ഷൊര്‍ണൂര്‍ നഗരസഭ, സര്‍വീസ് സഹകരണബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം വിവിധപരിപാടികളോടെ ആചരിച്ചു. സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. വിമല ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍. സുനു. വിവിധ സ്റ്റാന്റിംഗ ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ നിര്‍മല, കെ.എന്‍. അനില്‍കുമാര്‍, പുഷ്പലത, എം. നാരായണന്‍, ദിവ്യ, നഗരസഭാ കൗണ്‍സിലര്‍ പി.ബി. കൃഷ്ണവേണി, വിവിധ കാര്‍ഷിക വികസനസമിതി അംഗങ്ങളായ എം. സുരേന്ദ്രന്‍, ടി.കെ. ബഷീര്‍, എം.എ. കൃഷ്ണന്‍കുട്ടി, പരമേശ്വരന്‍ മാസ്റ്റര്‍, യൂസഫ്, അശോകന്‍ പ്രസംഗിച്ചു.
ജൈവപച്ചക്കറികൃഷിയെ കുറിച്ച് സെമിനാര്‍ റിട്ട. കൃഷി ഓഫിസര്‍ കെ.ബി. രാജന്‍ നടത്തി. കൃഷിഫീല്‍ഡ് ഓഫിസര്‍ ഗോവിന്ദരാജന്‍ സ്വാഗതം പറഞ്ഞു. പതിനാലോളം കര്‍ഷകരേയും ക്ഷീരകര്‍ഷകനായ നിധീഷ്, പ്രായംകുൂടിയ കര്‍ഷകന്‍ മാധവന്‍, യുവകര്‍ഷകന്‍ വിനോദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക ദിനാചരണവും,അനുമോദനവും പ്രസിഡന്റ് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. രാജാരത്‌നം അധ്യക്ഷനായി. കൃഷി ഓഫിസര്‍ രാഖിമോള്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എം.പി നാരായണന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. കുഞ്ഞഹമ്മദ്, എം. മോഹനന്‍, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ പി. ചന്ദ്രിക, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി. റഹ്‌ന സംസാരിച്ചു.
പഞ്ചായത്ത് അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, കര്‍ഷകര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു. ഇരുപത് കര്‍ഷകരെയും കര്‍ഷക വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു.
തച്ചനാട്ടുകര: ലെഗസി എ.യു.പി സ്‌കൂളില്‍ കര്‍ഷക ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് ഗ്രോബാഗ് വിതരണം നടത്തി. പി. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. സി.എം ബാലചന്ദ്രന്‍, കെ.എച്ച് ആയിഷ സിദ്‌റ, പി. കോമളവല്ലി, പി. ചാമിക്കുട്ടി സംസാരിച്ചു. ഗ്രോബാഗില്‍ ജൈവവളം ഉപയോഗിച്ച് പച്ചക്കറിക്കൃഷി നടത്തുന്നതിനെ കുറിച്ചും കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് ബോധവല്‍കരണ ക്ലാസ് നടത്തി. ക്ലാസിനൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് വിദ്യാലയത്തിന്‍ തുടക്കം കുറിച്ചു.
തച്ചമ്പാറ: തച്ചമ്പാറ കൃഷി ഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടത്തി. മികച്ച കര്‍ഷകരെ ആദരിക്കുകയും കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ക്വിസ് മത്സരം നടത്തുകയും ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുജാത അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അച്യുതന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സഫീര്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി മൊയ്തു, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ബീനാ ജോയ്, പുഷ്പലത, നൗഷാദ് ബാബു, പഞ്ചായത്തംഗം എം.രാജഗോപാല്‍, സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എ ആരിഫ്, പാടശേഖര സമിതി കണ്‍വീനര്‍ രാമകൃഷ്ണന്‍ മാസ്റ്റര്‍, ആത്മ സൊസൈറ്റി പ്രസിഡന്റ് അബൂബക്കര്‍, ജോയ് മുണ്ടനാടന്‍, സിബി കാഞ്ഞിരംപാറ പ്രസംഗിച്ചു. കൃഷി ഓഫിസര്‍ ശാന്തിനി സ്വാഗതവും കൃഷി അസിസ്റ്റന്റ് ശെന്തില്‍ നന്ദിയും പറഞ്ഞു.
തച്ചനാട്ടുകര: ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്താഭിമുഖ്യത്തില്‍ അണ്ണാന്‍തൊടി സി.എച്ച് ഹാളില്‍ കര്‍ഷക ദിനാചരണവും വിവിധ മേഖലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ആദരിക്കലും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാമന്‍കുട്ടി ഗുപ്തന്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. സൈതലവി അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സീമ കൊങ്ങശ്ശേരി മണ്ണാര്‍ക്കാട്, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയക്ടര്‍ യൂസഫ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി സിദ്ധീഖ്, പഞ്ചായത്ത് അംഗങ്ങളായ കെ.ടി ജലീല്‍ മാസ്റ്റര്‍, എ.കെ വിനോദ്, കെ. രാമചന്ദ്രന്‍, ഇ.എം നവാസ,് സൈലാബി, രജനി, പ്രിയ, സി. ശാരദ, എം.സി രമണി, ഫൗസിയ, കാളിദാസന്‍, ചെത്തലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരിമ്പനക്കല്‍ ഹംസ, പഞ്ചായത്ത് ആസൂത്രണ സമതി ഉപാധ്യക്ഷന്‍ സി.പി അലവി മാസ്റ്റര്‍, അബ്ദുള്‍ മജീദ,് എന്‍.പി. സൈനുദ്ധീന്‍, ടി. സൈദ് ഹഫീസ്, പൊന്നേത്ത് രാമകൃഷ്ണന്‍, നാരായണന്‍കുട്ടി സംസാരിച്ചു. നോബിള്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ് വി. നിഷ നന്ദിയും പറഞ്ഞു.
ആനക്കര: കപ്പൂരില്‍ കര്‍ഷക ദിനാചരണം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധുമാവറ അധ്യക്ഷനായി. കെ. മൂസകുട്ടി, ടി.കെ. സുനിത, പി. അബ്ദുള്ള, വി.യു. സുജിത, ശിവന്‍, ഉഷാകുമാരി, കൃഷി ഓഫിസര്‍ പി.എച്ച്. ജാസ്മിന്‍, പഞ്ചായത്തംഗങ്ങള്‍, ടി.എം. ഉണ്ണികൃഷ്ണന്‍, പി.ഇ. അബ്ദുള്‍ മജീദ്, എം. രവീന്ദ്രന്‍, എം. ബാവ, നാരായണന്‍കുട്ടി, ഉമ്മര്‍കണ്ടംകുളങ്ങര, വീ.കെ. ബാലകൃഷ്ണന്‍, സി. പ്രവീണ്‍ പ്രസംഗിച്ചു.
പടിഞ്ഞാറങ്ങാടി: കപ്പൂര്‍ ചിങ്ങം ഒന്നിന്റെ പഴയ കാല കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മ പുതുക്കി കപ്പൂര്‍ കെ.എം.എം സ്‌കൂള്‍ ചിങ്ങം ഒന്നായ ഇന്നലെ സംഘടിപ്പിച്ച പാള തൊപ്പിയും, പാട വരമ്പും പരിപാടി വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി.
പഴയ കാല കാര്‍ഷിക അനുഭവങ്ങള്‍ കേട്ടറിഞ്ഞും, മറ്റും, കാര്‍ഷിക ഉപകരണങ്ങള്‍ കണ്ടറിയാനും അവസരം ഒരുക്കിയായിരുന്നു പരിപാടി. കമുങ്ങിന്‍ പാള കൊണ്ട് നിര്‍മിച്ച തൊപ്പി ധരിച്ച് കുട്ടികള്‍ വയലില്‍ ഇറങ്ങി. തിരിച്ചെത്തിയ കുട്ടികള്‍ കഞ്ഞിയും, കപ്പയും കഴിച്ചു. പ്രാദേശിക കര്‍ഷകരേയും, കുട്ടി കര്‍ഷകരേയും ആദരിച്ചു.
വാര്‍ഡ് അംഗം അലി കുമരനെല്ലൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ സല്‍മ അധ്യക്ഷയായി. പ്രധാനാധ്യാപിക ഫൗസിയ, കെ. റസാഖ്, കെ. പ്രകാശ്, ജിദീഷ്, ഷാജി പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago