കര്‍ഷകനെ വാഴ്ത്തി നാടൊട്ടുക്കും കര്‍ഷക ദിനംആചരിച്ചു
കുന്നംകുളം : കുന്നംകുളം നഗരസഭയുടെയും ആര്‍ത്താറ്റ് കൃഷിഭവനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും നടന്നു. കുന്നംകുളം ബോയ്‌സ് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍പെഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍മാന്‍ പി.എം സുരേഷ് അധ്യക്ഷനായി. ചൊവ്വന്നൂര്‍ കൃഷി അസ്സി.ഡയറക്ടര്‍ വി.റീന ജോണ്‍ കാര്‍ഷിക പദ്ധതി വിശദ്ധീകരണം ചെയ്തു. പ്രസ്തുത പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട വിവിധ കാര്‍ഷിക മേഖലകളില്‍ മികവ് തെളിയിച്ച കര്‍ഷകരെ ആദരിച്ചു. കുന്നംകുളം കൃഷി ഫീല്‍ഡ് ഓഫിസര്‍ എ.ജമീല ബീവി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഗീതാ ശശി, കെ.കെ മുരളി, സമു ഗംഗാധരന്‍, എ.വി ഷാജി, മിഷ സെബ്ബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ നിഷ ജയേഷ്, കെ.എ അസീസ്, ബിജു സി.ബേബി, സോമന്‍ ചെറുക്കുന്ന്, ജയ്‌സിങ് കൃഷ്ണന്‍ സന്നിഹിതരായിരുന്നു. കാര്‍ഷകദിനാചരണത്തോടനുബദ്ധിച്ച്് കുന്നംകുളത്തെ വിവിധ സ്‌ക്കൂളുകളിലെ വിദ്യാര്‍ഥികളുടെ പുഷ്പ സസ്യ കാര്‍ഷിക ഉപകരണങ്ങളുടെയും പ്രദര്‍ശനം ഉണ്ടായിരുന്നു.
കയ്പമംഗലം: കയ്പമംഗലംഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ പുതിയവീട്ടില്‍ അധ്യക്ഷയായി.
കൃഷി ഓഫിസര്‍ അനില മാത്യൂ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എസ് പ്രണവ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ ഗിരിജ, കൃഷി അസിസ്റ്റന്റ് പി.ആര്‍ ജോയ് സംസാരിച്ചു. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത മോഹന്‍ദാസ് അധ്യക്ഷയായി. കൃഷി ഓഫിസര്‍ എം.എച്ച് മുഹമ്മദ് ഇസ്മയില്‍, ജില്ല പഞ്ചായത്തംഗം ബി.ജി വിഷ്ണു, ബ്ലോക്ക് പഞ്ചായത്തംഗം ബേബി ശിവദാസന്‍, കൃഷി അസിസ്റ്റന്റ് എസ്.ശില്പ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ. ഗവാസ് രാഗേഷ്, ഡോ. എന്‍.കെ സന്തോഷ് ക്ലാസ് നയിച്ചു.
കൊടകര : ഗവ എല്‍.പി സ്‌കൂളിലെ കര്‍ഷകദിനാഘോഷം മുന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി ശശി ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കൂശ്മാണ്ഡ രസായനം ഉണ്ടാക്കാന്‍ വൈദ്യകുമ്പളത്തിന്റെ വിത്ത് വിതരണം ചെയ്തു. വെര്‍ട്ടിക്കല്‍ ഫാമിങ്ങിനെ കുറിച്ചുള്ള ക്‌ളാസും ഉണ്ടായിരുന്നു. പ്രധാനാധ്യാപകന്‍ പി.എസ് സുരേന്ദ്രന്‍ അധ്യക്ഷനായി.
വാടാനപ്പള്ളി : വാടാനപ്പള്ളി കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകദിനം ആഘോഷിച്ചു. കൂടെ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് സാംസ്‌കാരിക സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംചേരിയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടര്‍ സുഭാഷിണി മഹാദേവന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ട രണ്ടര ഏക്കറില്‍ നെല്ല് കൃഷി ചെയ്യുന്ന ഷാലി സുധീറിന് മികച്ച നെല്ല് കര്‍ഷകയായും മികച്ച പച്ചക്കറി കൃഷിക്ക് സദാനന്ദന്‍ ചാക്കാമഠത്തില്‍ , തൃത്തല്ലൂര്‍ ഏഴാം കല്ലില്‍ ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന മുഹമ്മദ് റാഫിയെ മികച്ച മിശ്രവിള കര്‍ഷകനായും തെങ്ങു കര്‍ഷകനായി ജയശങ്കരന്‍ ആന്തുപറമ്പിലിനേയും മികച്ച വാഴ കര്‍ഷകനായി ജയശ്രീ രാജഗോപാലന്‍ , മികച്ച ക്ഷീര കര്‍ഷകനായി അജിത് പ്രസാദ് , എസ്.സി വനിത വിഭാഗത്തില്‍ ഷീല വാസു ആന്റ് അയ്യമ്മ ,മികച്ച യുവകര്‍ഷകന്‍ ഷിഹാബ് പി.എം , മികച്ച വിദ്യാര്‍ഥി കര്‍ഷകനായി ഷംസി , മികച്ച കര്‍ഷകഗ്രൂപ്പ് യമുന ഗ്രൂപ്പ് ആയി. തിരഞ്ഞെടുത്ത പത്ത് പേരെയും പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിനു കൃഷി ഓഫിസര്‍ ഗോപകുമാര്‍. സി.എ , കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീലത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷക്കീല ഉസ്മാന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോസഫ് ജോഷി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗമായ ശാരദ പരമേശ്വരന്‍, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബു എ.എ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന മധുസൂദനന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹേമലത പ്രതാപന്‍, സബിത്ത് എ.എസ്, സി.ബി സുനില്‍കുമാര്‍, അനില്‍ ലാല്‍, ഗീത ആനന്ദന്‍, ബിന്ദു ശശികുമാര്‍, കാഞ്ചന രാജു, സി.വി ആനന്ദന്‍, ബേബി ബാബു, കെ.ബി ശ്രീജിത്ത്, വാടാനപ്പള്ളി എസ്.സി.ബി പ്രസിഡന്റ് പ്രൊഫ എം.വി മധുമാസ്റ്റര്‍, വാടാനപ്പള്ളി കാര്‍ഷിക കാര്‍ഷികേതര സഹകരണസംഘം പ്രസിഡന്റ് ഗിരീഷ് മാത്തുകാട്ടില്‍, പട്ടികജാതി സഹകരണസംഘം പ്രസിഡന്റ് കെ.കെ അനികുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷീല സോമന്‍, പഞ്ചായത്ത് സെക്രട്ടറി സി.എല്‍ ജോയ്, അസിസ്റ്റന്റ് കൃഷി ഓഫിസര്‍ കെ. ഷാജി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. തുടര്‍ന്ന് കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ സൈനമോള്‍ കുര്യന്‍ 'ജൈവപച്ചക്കറിക്കൃഷിവിള പരിപാലനം ' വിഷയത്തെ ആസ്പദമാക്കി കര്‍ഷകര്‍ക്ക് ക്ലാസ് എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."