ഐ.ടി.ബി.പിയില്‍ 303 കോണ്‍സ്റ്റബിള്‍
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ കോണ്‍സ്റ്റബിള്‍ ട്രേഡ്മാന്‍ തസ്തികയിലെ 303 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെയ്‌ലര്‍, ഗാര്‍ഡ്ണര്‍, കോബ്ലര്‍, വാട്ടര്‍കാരിയര്‍, സഫായ് കര്‍മചാരി, കുക്ക്, വാഷര്‍മാന്‍, ബാര്‍ബര്‍ വിഭാഗങ്ങളിലാണ് അവസരം. ഗ്രൂപ്പ് സി നോണ്‍ ഗസറ്റ്ഡ്, നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികയാണിത്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
യോഗ്യത: ടെയ്‌ലര്‍, ഗാര്‍ഡ്‌നര്‍, കോബ്ലര്‍: പത്താംക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡില്‍ രണ്ടു വര്‍ഷം പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഐ.ടി.ഐവൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു നേടിയ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഐ.ടി.ഐയില്‍നിന്നു ബന്ധപ്പെട്ട ട്രേഡില്‍ നേടിയ ദ്വിവത്സര ഡിപ്ലോമ ഉണ്ടായിരിക്കണം. പ്രായം: 18നും 23നും മധ്യേ.
വാട്ടര്‍ കാരിയര്‍, സഫായ് കര്‍മചാരി, കുക്ക്, വാഷര്‍മാന്‍, ബാര്‍ബര്‍: പത്താംക്ലാസ് ജയം. പ്രായം: 18നും 25നും മധ്യേ.
ശാരീരിക അളവു പരിശോധന കായികക്ഷ മതാ പരീക്ഷ, ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വൈദ്യപരിശോധനയുണ്ടാകും. അപേക്ഷാഫീസ്: 100 രൂപ. എസ്.സിഎസ്.ടി വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും വിമുക്ത ഭടന്മാര്‍ക്കും ഫീസില്ല. അപേക്ഷിക്കേണ്ടവിധം: www.recrutment.itbpolice.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബര്‍ 07
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."