HOME
DETAILS
MAL
ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍നിന്ന് എന്ജിന് വേര്‍പെട്ടു
backup
August 18 2017 | 22:08 PM
തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് എന്ജിന് വേര്‍പെട്ടു. വേഗത കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ചെന്നൈ മെയിലിന്റെ എന്‍ജിനാണ് ബോഗികളില്‍നിന്ന് വേര്‍പെട്ടത്. തിരുവനന്തപുരത്തുനിന്നാണ് ട്രെയിന്‍ പുറപ്പെട്ടിരുന്നത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം ട്രെയിന്‍ വീണ്ടും യാത്ര പുറപ്പെട്ടു. ട്രെയിനിന്റെ ജനറേറ്റര്‍ വാനുമായി ബന്ധിപ്പിക്കുന്ന കമ്പി ഇളകിപ്പോയതാണ് അപകട കാരണമെന്നാണ് റെയില്‍വേ നല്കുന്ന വിശദീകരണം. ഉടന്‍ തന്നെ ട്രെയിന്‍ നിന്നു. സംഭവം അന്വേഷിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."