സംസ്ഥാന മാകിസിലോഫേഷ്യല്‍ സര്‍ജറി സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി
തൃശൂര്‍: പതിനാലാമത് സംസ്ഥാനതല മാക്‌സിലോഫേഷ്യല്‍ സര്‍ജറി സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. മാക്‌സിലോഫേഷ്യല്‍ സര്‍ജറി മേഖലയിലേക്ക് കടന്നുവരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്നലെ തൃശൂരില്‍ പഠന ക്‌ളാസ് സംഘടിപ്പിച്ചു. വായ്ക്കകത്തും പുറത്തുമുണ്ടാകുന്ന അര്‍ബുദരോഗങ്ങള്‍, ഇംപ്‌ളാന്റ് എന്നീ വിഷയങ്ങളിലായിരുന്നു ക്‌ളാസ്.
ഇന്ന് ചെറുതുരുത്തി ഇക്കോ ഗാര്‍ഡനില്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം ഡോ.എച്ച്.എസ്. എഡിന്‍വാല നിര്‍വഹിക്കും. ഇന്ത്യക്കകത്തും പുറത്തുമുള്ള ശസ്ത്രക്രിയ വിദഗ്ദര്‍ വിവിധ വിഷയങ്ങളില്‍ സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
റോഡ് അപകടങ്ങളില്‍ മുഖത്തും അസ്ഥികളിലുമുണ്ടാകുന്ന മുറിവുകള്‍, ചതവുകള്‍, മുഖ വൈകല്യങ്ങള്‍, വായ്ക്കകതത്തും പുറത്തുമുണ്ടാകുന്ന അര്‍ബുദ രോഗങ്ങള്‍, മുഴകള്‍, മുച്ചിറി, മുറിയണ്ണാക്ക് ശസ്ത്രക്രിയകള്‍, ഡെന്റല്‍ ഇംപ്‌ളാന്റ്‌സ്, സൈഗാമ ഇംപ്‌ളാന്റ്, മുഖത്തിന്റെ എല്ലിന്റെ വളര്‍ച്ച കൂട്ടുന്ന ഡിസ്ട്രാക്റ്റീവ് ഓസ്‌റ്റോജെന്‍സീസ് എന്നിവയെക്കുറിച്ചുള്ള ചികിത്സാ രീതികളും നവീന മാറ്റങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഡോ. വര്‍ഗീസ് മാണി, ഡോ. ഫിലിപ്പ് മാത്യു, ഡോ. മനോജ് ഭാസ്‌ക്കര്‍, ഡോ. ജോസഫ് ലിജോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."