ബിവറേജസ് മദ്യവില്‍പന ശാലക്ക് പൊലിസ് കാവല്‍
വടക്കാഞ്ചേരി: നിയോജകമണ്ഡലത്തിലെ കോലഴി പഞ്ചായത്തില്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് പ്രവര്‍ത്തിയ്ക്കുന്ന ബിവറേജസ് മദ്യ വില്‍പനശാലയ്ക്ക് കാവല്‍ ഏര്‍പ്പെടുത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് അനില്‍ അക്കര എംഎല്‍എ ആവശ്യപ്പെട്ടു.
ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചിറയത്ത് കോന്നിക്കര ആന്റോയുടെ ഉടമസ്ഥതയിലുള്ളതും, കൊട്ടേക്കാട് കര്‍ഷക നഗറില്‍ നിര്‍മ്മിച്ചിട്ടുള്ളതുമായ കെട്ടിടത്തിന് പഞ്ചായത്ത് വാണിജ്യ ആവശ്യത്തിനാണ് നമ്പറുകള്‍ നല്‍കിയിട്ടുള്ളത് ഇതിന് വിരുദ്ധമായാണ് മദ്യ വ്യാപാരം നടക്കുന്നത്.
കേരള പഞ്ചായത്തീരാജ് ആക്ട് അനുസരിച്ച് (അപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കല്‍ ചട്ടങ്ങള്‍) പ്രകാരമുള്ള ലൈസന്‍സ് ഗ്രാമപഞ്ചായത്തില്‍ നിന്ന് നല്‍കിയിട്ടില്ല.
സമാന രീതിയില്‍ ഗുരുവായൂര്‍ തൈക്കാട് പ്രവര്‍ത്തിച്ചിരുന്ന മദ്യ വില്‍പ്പന ശാല ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് അടച്ച് പൂട്ടിയത്.
ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് സ്വകാര്യ വ്യക്തിയും ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതരും നിയമവിരുദ്ധമായി പൊലീസ് കാവലില്‍ വിദേശമദ്യ വില്‍പ്പനശാല ആരംഭിക്കുകയുംലൈസന്‍സ് ഇല്ലാത്ത സ്ഥലത്ത് മദ്യം സൂക്ഷിക്കുയും വില്‍പ്പന നടത്തുകയും ചെയ്യുന്നത്.
പഞ്ചായത്തീരാജ് ആക്ട് അനുസരിച്ചും ആക്ട് ലംഘിച്ചതിന് ഇന്ത്യന്‍ ക്രിമിനല്‍ നടപടിയനുസരിച്ചും സ്വകാര്യ വ്യക്തിയ്‌ക്കെതിരേയും ബിവറേജസ് കോര്‍പ്പറേഷനെതിരേയും കേസ്സെടുത്ത് നടപടി സ്വീകരിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.
കേരള പഞ്ചായത്തീരാജ് ആക്ട് സെക്ഷന്‍ 252 പ്രകാരം കോലഴി പഞ്ചായത്ത് പ്രസിഡന്റ വിയ്യൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുക്കുകയാണ് വിയ്യൂര്‍ പൊലീസ് ചെയ്തിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.
അതുകൊണ്ട് തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ 1960 ലെ പോലീസ് ആക്ട് സെക്ഷന്‍ 41 അനുസരിച്ച് നടപടി സ്വീകരിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."