ഓടിക്കൊണ്ടിരുന്ന ബസിന് നേര്‍ക്ക് കല്ലേറ്
കാട്ടാക്കട : ഓടി കൊണ്ടിരുന്ന ബസിന്റെ നേര്‍ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘം കല്ലെറിഞ്ഞു. കല്ലേറില്‍ ബസിന്റെ മുന്‍ഭാഗത്തെ കണ്ണാടി തകര്‍ന്നു.
വ്യാഴാഴ്ച രാത്രി 10.30ന് നാണ് സംഭവം. തിരുവനന്തപുരത്തു നിന്നും വെള്ളറടക്ക് കാട്ടാക്കട വഴി പോകുന്ന ബസിനാണ് മഹാദേവര്ക്ഷേത്രത്തിനു സമീപം വച്ച് പിന്നാലെ ബൈക്കിലെത്തിയ സംഘം ബസ്സ ്തടഞ്ഞു നിറുത്തി കല്ലെറിഞ്ഞത്.
കല്ലേറില്‍ ഡ്രൈവര്‍ മണികണ്ഠന് പകച്ച നിലയിലിലായി ബസ്സിന്റെ നിയന്ത്രണം പോലും കൈവിടുമെന്ന ഘട്ടമെത്തിയെങ്കിലും അല്‍പ്പം ഒഴിഞ്ഞു മാറിയതിനാല്‍ കല്ല് തലയില്‍ കൊണ്ടില്ല. ബസ്സിന്റെ യാത്രക്കാര്‍ വിരണ്ടുപോയി.
എന്താണ് കാരണമെന്ന് അറിയില്ല. ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു യാത്രക്കാരനും കണ്ടക്ടറും തമ്മില്‍ വാക്ക് തര്‍ക്കം നടത്തിരുന്നു.
ആ യാത്രക്കാരന് മലയിന്‍കീഴിനു സമീപം ഇറങ്ങി പോകുകയും ചെയ്തു. തുടര്‍ന്നാണ് കാട്ടാക്കട ഡിപ്പോയ്ക്ക് സമീപം വച്ച് തന്നെകല്ലേറ് നടന്നത്.
പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി കാമറകളില്‍ പോലും ചിത്രം പതിഞ്ഞിട്ടില്ല.വെള്ളറട ഡിപ്പോയുടേതാണ് ബസ്സ്. കാട്ടാക്കട പൊലിസ് കേസ്സെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."