ടെക്‌നിക്കല്‍ സ്‌കൂളിനു പൂര്‍വ വിദ്യാര്‍ഥികളുടെ വക നിരീക്ഷണ കാമറകള്‍
ചെറുവത്തൂര്‍: അക്ഷരം വെളിച്ചം പകര്‍ന്ന വിദ്യാലയത്തിനു പൂര്‍വ വിദ്യാര്‍ഥികളുടെ സമ്മാനമായി ഒന്‍പതു നിരീക്ഷണ കാമറകളും അനുബന്ധ ഉപകരണങ്ങളും. ചെറുവത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്കാണു പഴയ പഠിതാക്കള്‍ കാമറകള്‍ നല്‍കിയത്. ടി.എച്ച്.എസ്.എല്‍.സി 1996-1997 വര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയവരാണ് സംവിധാനം ഒരുക്കിയത്. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ നിരീക്ഷണ കാമറകള്‍ വിദ്യാലയത്തിനു സമര്‍പ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി.യു രാമകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഭാരവാഹികളായ ടി.വി സിനോജ് കുമാര്‍, കെ.വി ദിലീപ്, സി.കെ അരുണ്‍ കുമാര്‍, പി. ചന്ദ്രബാബു, കെ. ആശാബിന്ദി, സി. തുളസി, എ.വി രാജേന്ദ്രന്‍, സജീവ് വെങ്ങര പങ്കെടുത്തു. ഈ വര്‍ഷം ടി.എച്ച്.എസ്.എല്‍.സിയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പി.ടി.എയുടെ കാഷ് അവാര്‍ഡും വിവിധ എന്‍ഡോവ്‌മെന്റുകളും പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. സ്‌കൂള്‍ സൂപ്രണ്ട് കെ. ദീപക്, പഞ്ചായത്തംഗം എന്‍. സത്യഭാമ, പി.വി സിനോജ് കുമാര്‍, പി.വി വിജയന്‍, കെ.വി രഘു, സി.എം ഹരിദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."