വെണ്ടകൃഷിയില്‍ വീട്ടമ്മമാര്‍ക്കു നൂറുമേനി
കാഞ്ഞങ്ങാട്: ഓണമുണ്ണാന്‍ ഈ വീട്ടമ്മമാര്‍ വിളയിച്ചത് ഒരു മുറത്തിനു പകരം നൂറുകണക്കിനു മുറം പച്ചക്കറികള്‍. ഇതില്‍ വെണ്ട കൃഷിയിലാണു മികച്ച വിളവുണ്ടായത്. പനയാല്‍ മുതുവത്തിലെ നാലു വീട്ടമ്മമാരാണു പച്ചക്കറി കൃഷിയില്‍ വിജയഗാഥ രചിച്ചത്. മൂന്നേക്കറോളം തരിശ് ഭൂമിയിലാണു മുതുവത്തിലെ എം ശാന്ത എം. കാര്‍ത്യായനി, എ. രാധ, എ. കാര്‍ത്ത്യായനി എന്നിവരുടെ അധ്വാനത്തില്‍ നൂറു മേനി വിളഞ്ഞത്.
വെണ്ടയും കക്കിരിയും വെള്ളരിയുമാണു കൃഷി ചെയ്തത്. ഇതില്‍ വെണ്ടയിലാണു റെക്കോഡ് വിളവ് കിട്ടിയത്. ഇവരുടെ കൂട്ടായ്മയായ 'ഹരിതമിത്ര' സ്വയം സഹായ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പള്ളിക്കര കൃഷിഭവന്റെ നിര്‍ലോഭമായ സഹായം കൈ നിറയെ വിളവു ലഭിക്കാന്‍ തുണയായി.
ഓണ വിപണി ലക്ഷ്യമിട്ടു കൃഷി ഇറക്കിയ സംഘത്തിന് ഒരു ദിവസം രണ്ടര ക്വിന്റല്‍ വരെ വെണ്ട ലഭിക്കുന്നുണ്ട്. 45 രൂപയാണു കിലോയ്ക്കു ലഭിക്കുന്നത്.
പെരിയ, വട്ടത്തൂര്‍ എന്നിവിടങ്ങളിലെ വി.എഫ്.പി.സി സ്റ്റാളുകളിലാണു നല്‍കുന്നത്.വിളവെടുപ്പ് ഉദ്ഘാടനം കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ കെ. സജിനിമോള്‍ നിര്‍വഹിച്ചു. പള്ളിക്കര പഞ്ചായത്ത് അംഗം വിനോദ് പനയാല്‍ അധ്യക്ഷനായി. കൃഷി ഓഫിസര്‍ കെ. വേണുഗോപാലന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."