പി.വി അന്‍വര്‍ എം.എല്‍.എയുടെ വാഹനം ആക്രമിച്ച സംഭവം: നിലമ്പൂരില്‍ പ്രതിഷേധ പ്രകടനങ്ങള്‍
നിലമ്പൂര്‍: മലപ്പുറത്ത് പി.വി അന്‍വര്‍ എം.എല്‍.എയുടെ വാഹനം കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ മണ്ഡലത്തില്‍ വ്യാപക പ്രതിഷേധം. സി.പി.എം, ഡി.വൈ.എഫ്.ഐ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. നിലമ്പൂരില്‍ സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും ജോര്‍ജ് കെ ആന്റണി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷന്‍, എന്‍.വേലുക്കുട്ടി, അരുമ ജയകൃഷ്ണന്‍, ഹരിദാസ്, കെ.സി അബു, പടവെട്ടി ബാലകൃഷ്ണന്‍, യു.ടി പ്രവീണ്‍, കുഞ്ഞുട്ടി മാന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ചുങ്കത്തറയില്‍ എം.സുകുമാരന്‍, ടി.രവീന്ദ്രന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. എടക്കരയില്‍ സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.എം ഷൗക്കത്ത്, ജില്ലാ കമ്മിറ്റി അംഗം ടി.പി ജോര്‍ജ്ജ്, എം.ആര്‍ ജയചന്ദ്രന്‍, അഡ്വ.യു.ഗിരീഷ് കുമാര്‍, പി.മോഹനന്‍, എം.കെ ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വഴിക്കടവില്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് വി.വിനയചന്ദ്രന്‍, എം.ടി അലി, എ.എസ് സുരേഷ്, കെ.ചന്ദ്രന്‍, ബാബു ശ്രിധരന്‍, ശിവദാസന്‍ കാരക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുത്തേടം പഞ്ചായത്തില്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് വി.കെ ഷാനവാസ്, പി.രായിന്‍,എം.പി മജീദ്, കെ.ഷിജു, അനൂപ് കെ അബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."