നാട്ടുകാര്‍ പ്രതിഷേധിച്ചു; ഭൂഗര്‍ഭജല പരിശോധന മാറ്റി
തിരുനാവായ: എടക്കുളത്തെ റയില്‍വേ ഭൂമിയില്‍ കുഴല്‍ കിണര്‍ നിര്‍മിക്കാനുള്ള തീരുമാനം മാറ്റി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കുഴല്‍ കിണര്‍ നിര്‍മിച്ചു വെള്ളം കണ്ടെത്താനുളള തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്മാറിയത്.
പഞ്ചായത്ത്് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരിയുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാര്‍ നിര്‍മാണ കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തിയത്. റയില്‍വേ പരിസരത്ത് നിന്നും വെളളം ഊറ്റികൊണ്ടുപോയാല് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക നാട്ടുകാര്‍ അധികൃതരുമായി പങ്കിട്ടു. എന്നാല്‍ ഭാവിയില്‍ ഇതു ദോഷം ചെയ്യില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതില്‍ അന്തിമ തീരുമാനം എടുക്കാന്‍ നിര്‍മാണ കമ്പനിക്ക്് കഴിയാതെ വരികയും വെള്ളം കണ്ടെത്താനുള്ള ഗവേഷണത്തിനു മറ്റൊരു സ്ഥലം കണ്ടെത്തി എടക്കുളത്ത് നിന്നും സംഘം പിന്മാറുകയുമായിരുന്നു. കേന്ദ്ര ഭൂഗര്‍ഭജല പരിശോധന അതോറിറ്റി അധികൃതരാണ് കഴിഞ്ഞ ദിവസം തിരുനാവായയില്‍ ഗവേഷണത്തിനായി എത്തിയത്. പഞ്ചായത്ത് മുന്‍ മെമ്പര്‍ വി. മൊയ്തീന്‍കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി വി.പി സൈഫുദ്ധീന്‍, കെ. ഇസ്ഹാഖ്, എം.കെ നാസര്‍, സി.വി ഫൈസല്‍, പി. മമ്മദ്, എം.കെ റാഫി, സി.പി സുലൈമാന്‍, സി.സി മാനു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."