ഒരു റോഡ് ടാറിങ്ങിന് രണ്ട് ഫണ്ട്: ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റീടാറിങ്ങ് നടത്തിയത് സ്ഥലം മാറി
ആനക്കര : ഒരു റോഡിന് ടാറിങ്ങിന് രണ്ട് ഫണ്ട് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റീടാറിങ്ങ് നടത്തിയത് സ്ഥലം മാറി. ബില്‍ മാറാന്‍ കഴിയാതെ കരാറുകാരന്‍ കുഴങ്ങിയപ്പോള്‍ തകര്‍ന്ന ഭാഗത്തിന്റെ റീടാറിങ്ങിന്റെ ഫണ്ട് പാഴായി പോയി. ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് കുളമാക്കിയത് ആനക്കര ഹൈസ്‌കൂള്‍ കുമ്പിടി യൂണിയന്‍ ഷെഡ്ഡ് റോഡ്. വാക്ക് പാലിച്ചുവെന്ന് കാണിച്ച് ജില്ലാ, ബ്ലോക്ക് മെമ്പര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ ഫോട്ടോ വെച്ച് ഫഌക്‌സ് വെച്ചത് ബാക്കിയായി. ഫണ്ട് അനുവദിച്ചതിന് അഭിവാദ്യമര്‍പ്പിച്ചാണ് മേപ്പാടം ഡി.വൈ.എഫ്,ഐ യൂണിറ്റ് ബോര്‍ഡ് വെച്ചത്. ഇത് നോക്കുകുത്തിയായി നില്‍ക്കുകയാണ്.
പതിറ്റാണ്ടുകളായി റീടാറിഗ് നടക്കാതെ നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന റോഡാണിത്. ഈ റോഡിന്റെ ആയിരം മീറ്റര്‍ ദൂരം റീടാറിംഗ് ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിക്കുകയും ഈ ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.എന്നാല്‍ ജില്ലാ പഞ്ചായത്ത് റോഡ് എഞ്ചിനിയര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കാണിച്ച് കൊടുത്ത് റോഡിന്റെ 1000 മീറ്റര്‍ റീടാറിങ്ങാണ് നടത്തിയത്. എന്നാല്‍ ഇതേ ഭാഗം റീടാറിങ്ങ് നടത്തായി ബ്ലോക്ക് പഞ്ചായത്തിന്റെ എസ്.സി ഫണ്ടും അനുവദിച്ചിരുന്നു. എസ്.സി വിഭാഗം താമസിക്കുന്ന ഭാഗമാണിത്.
ഇത്തരത്തില്‍ റോഡിന്റെ ഒരു ഭാഗം റീടാറിങ്ങ് നടത്താന്‍ രണ്ട് ഫണ്ട് വെച്ച് ഒരു ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കിയ ശേഷം രണ്ട് ഫണ്ട് മാറാനുളള ശ്രമമാണ് ഉദ്യോഗസ്ഥര്‍ നടത്തിയതെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റീടാറിങ്ങ് നടത്തേണ്ടത് ഈ റോഡിലെ ജനറല്‍ വിഭാഗങ്ങള്‍ താമസിക്കുന്ന ഭാഗത്തായിരുന്നെന്നും അതിനാല്‍ ഫണ്ട് മാറാന്‍ കഴിയില്ലന്നും പറഞ്ഞാണ് കരാറുകാരന് ഫണ്ട് അനുവദിക്കാതെ ഉദ്യോഗസ്ഥര്‍ വട്ടം കറക്കിയത്. ഇതേ ഉദ്യോഗസ്ഥര്‍ അളന്ന് കാണിച്ച റോഡിലാണ് പ്രസ്തുത കരാറുകാരന്‍ റീടാറിങ്ങ് നടത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് വന്ന തെറ്റിന് കരാറുകാരനെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് കരാറുകാരന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.
എന്നാല്‍ ഉദ്യോഗസ്ഥരുടെ പിടിപ്പ് കേട് മൂലം റോഡിലെ ഏറ്റവും കൂടുതല്‍ തകര്‍ന്ന റോഡിന്റെ റീടാറിങ്ങ് നടത്തിയില്ല ഇതുമൂലം കഷ്ട്ടത്തിലായത് മേപ്പാടം നിവാസികളാണ്. ഇനി അടുത്ത കാലത്തൊന്നും ഇവരുടെ ദുരിതം തീരില്ല. പതിറ്റാണ്ടുകളായി തകര്‍ന്ന റോഡിന്റെ റീടാറിങ്ങിനായി തുക വകയിരുത്തിയപ്പോഴാണ് ഫണ്ട് പാഴായി പോയത്. വര്‍ഷങ്ങളായി റീടാറിംഗ് ജോലികള്‍ നടത്താത്തപാലക്കാട്, മലപ്പുറം ജില്ലാ അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന റോഡാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."