ലൈഫ് മിഷന്‍: യൂത്ത് ലീഗ് സമര സായാഹ്നം സംഘടിപ്പിച്ചു
കയ്പമംഗലം: സ്വപ്‌ന പദ്ധതിയായി ഇടതുപക്ഷ സര്‍ക്കാര്‍ അവതരിപ്പിച്ച ലൈഫ് മിഷന്‍ സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍.
ലൈഫ് ഭവന പദ്ധതിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി കാളമുറിയില്‍ നടത്തിയ സമര സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതിക്കായി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന മാനദണ്ഡങ്ങള്‍ അര്‍ഹതപ്പെട്ട വലിയൊരു വിഭാഗത്തിന്റെ ഭവന പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാണ്. അപേക്ഷകന് റേഷന്‍ കാര്‍ഡ് വേണമെന്നുള്ള നിബന്ധനകള്‍ ഒഴിവാക്കണം.
ഗ്രാമസഭകളെ നോക്കുകുത്തിയാക്കി തിരക്കിട്ട് നടത്തിയ സര്‍വെ സംബന്ധിച്ച് വ്യാപകമായ പരാതികളാണുള്ളത്. ഗ്രാമസഭകള്‍ വഴി അര്‍ഹരെ തെരഞ്ഞെടുക്കണം. വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കണമെന്നും സനൗഫല്‍ പറഞ്ഞു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി.എ സാജുദ്ദീന്‍ അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍ മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി.കെ മുഹമ്മദ്, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ സക്കരിയ, ദളിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ പുരുഷോത്തമന്‍, എ.എ ഷാജി, പി.എ ഇസ്ഹാഖ്, ടി.എ സലീം, പി.എ നിസാര്‍, എ.ബി ഹൈദ്രോസ്, സി.കെ റഷീദ്, മുജീബ് കാളമുറി, ജനറല്‍ സെക്രട്ടറി പി.എം അക്ബറലി , ഇ.എച്ച് മുഹമ്മദ് റാഫി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."