ആരോഗ്യ സുരക്ഷക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണം: മന്ത്രി
കൊല്ലം: ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ചാത്തന്നൂരില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിക്കൊണ്ട് ആര്‍ദ്രം പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഒരു ഡോക്ടറേയും പാരമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആയൂര്‍വേദം, ഹോമിയോ ഉള്‍പ്പടെ ഒരു പഞ്ചായത്തില്‍ ഇതോടെ അഞ്ച് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. രാജ്യത്ത് മറ്റൊരിടത്തും ഇത്രയും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ഗ്രാമങ്ങളില്‍ ലഭിക്കുന്ന അവസ്ഥയില്ല.
ഓരോ വ്യക്തിയുടെയും ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ശേഖരിക്കണം. കുടുംബാരോഗ്യ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിക്കും ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ തീരുമാനിക്കപ്പെടണം, മന്ത്രി പറഞ്ഞു.
മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം കാംപയ്‌ന് ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങളുമായി ഏകോപിപ്പിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കഴിയണം. ആരോഗ്യപരിപാലന പ്രവര്‍ത്തനങ്ങളും പദ്ധതികളും സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ക്ക് പഞ്ചായത്ത് കമ്മിറ്റികള്‍ വേദിയാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മികച്ച ആശാ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനായി. ലബോറട്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം എന്‍ കെ പ്രേമചന്ദ്രന്‍ എം പി നിര്‍വഹിച്ചു. ആര്‍ദ്രം മിഷന്റെ സന്ദേശം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ നല്‍കി. എം നൗഷാദ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, നിരവധി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."