സിവില്‍ സര്‍വിസ് പരീക്ഷയുടെ ചോദ്യത്തില്‍ അവ്യക്തത; സുപ്രിം കോടതിയില്‍ ഹരജി
ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യങ്ങളില്‍ അവ്യക്തതയുണ്ടെന്ന് വ്യക്തമാത്തി പരീക്ഷാര്‍ഥികള്‍ സുപ്രിം കോടതിയില്‍ ഹരജി നല്കി. ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളില്‍ ഒന്നിലധികം ഉത്തരങ്ങളുള്ള ചോദ്യങ്ങളാണ് നല്‍കിയതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി സമര്‍പ്പിച്ചത്. ഇത്തരത്തില്‍ നാല് ചോദ്യങ്ങളുണ്ടായിരുന്നു.
എട്ട് ചോദ്യങ്ങള്‍ സംശയം ജനിപ്പിക്കുന്ന രീതിയിലാണ് തയാറാക്കിയതെന്നും ഹരജിയില്‍ പറയുന്നു. വോട്ട് ചെയ്യുന്നതിനുള്ള അവകാശം മൗലികപരമായ അവകാശമാണോ അതോ നിയമപരമായ അവകാശമാണോ, സിന്ധു നദീ തടസംസ്കാരം കുതിര സവാരിയെക്കുറിച്ച് അറിയുന്ന സംസ്കാരമായിരുന്നൊ അല്ലയോ, ആര്‍ക്കൊക്കെ ലോക്സഭയിലേക്ക് മത്സരിക്കാം തുടങ്ങിയ നാല് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് നല്കിയ ഒബജക്ടീവ് മാതൃകയിലുള്ള ഒന്നിലധികം ഉത്തരങ്ങളാണ് ചോദ്യപേപ്പറില്‍ അച്ചടിച്ചുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."