HOME
DETAILS
MAL
ശൈഖ് ഹസീന വധശ്രമം: പത്ത് പേര്‍ക്ക് വധശിക്ഷ
backup
August 20 2017 | 18:08 PM
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വധശ്രമക്കേസില്‍ പത്തുപേര്‍ക്കു വധശിക്ഷ. അവശേഷിക്കുന്ന ഒന്‍പതുപേര്‍ക്ക് 20 വര്‍ഷത്തെ തടവ് വിധിച്ചു. 2000ല്‍ നടന്ന വധശ്രമത്തിന്റെ വിധി ഇന്നലെയാണ് ബംഗ്ലാദേശ് കോടതി പ്രഖ്യാപിച്ചത്.
ഹസീനയുടെ ജന്മദേശമായ ഗോപാല്‍ഗഞ്ചില്‍ പൊതുപരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള വേദിക്കരികെ സ്ഫോടക വസ്തുകള്‍ വച്ചതാണ് ഇവര്‍ക്കെതിരേ ചുമത്തിയ കേസ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഫോടകവസ്തുക്കള്‍ നേരത്തെ കണ്ടെത്തിയതിനാലാണു വന്‍ അപകടം ഒഴിവായത്. ഈ വര്‍ഷമാദ്യം തൂക്കിലേറ്റിയ ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്ലാമി ബംഗ്ലാദേശ് (ഹുജി) നേതാവ് മുഫ്തി ഹന്നാനായിരുന്നു ഈ ആക്രമണ പദ്ധതിയുടെ സൂത്രധാരന്‍.
ആകെ 25 പേര്‍ക്കെതിരേ കുറ്റാരോപണമുണ്ടായിരുന്നു. ഇതില്‍ നാലുപേരെ നേരത്തെ നിരപരാധിയെന്നു കണ്ടെത്തി കോടതി വെറുതെവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."