പനമരം ചെറുപുഴപ്പാലം അപകടഭീതിയില്‍; അനക്കമില്ലാതെ അധികൃതര്‍
പനമരം: പതിറ്റാണ്ടുകള്‍ പഴക്കമുള്ള പനമരം നടവയല്‍ റോഡിലെ ചെറുപുഴപ്പാലം ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയില്‍.
നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെയും പുതുക്കിപ്പണിയുന്നതിനുള്ള നടപടികള്‍ മാത്രമില്ല. ഇപ്പോള്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിരിക്കുകയാണ്. അടിഭാഗത്തെ കമ്പികള്‍ ദ്രവിച്ച നിലയിലുമാണ്.
നിത്യവും നിരവധി വാഹനങ്ങള്‍ കടന്നുപോവുന്ന പാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ഒരു വാഹനത്തിന് കടന്ന് പോവാനുള്ള വീതിയേ പാലത്തിനുള്ളു. അതിനാല്‍ വലിയ വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിച്ചാല്‍ മറ്റ് വാഹനങ്ങള്‍ മറുഭാഗത്ത് നിര്‍ത്തിയിടാറാണ് പതിവ്.
ഇത് ഏറെ നേരത്തെ ഗതാഗത തടസത്തിനും കാരണമാകാറുണ്ട്. സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്ക് പനമരം വഴിയുള്ള എളുപ്പ യാത്രക്കായി ഭൂരിഭാഗം യാത്രക്കാരും ഈ വഴിയാണ് തിരഞ്ഞെടുക്കുന്നത്. നിത്യവും നാല്‍പ്പതോളം ബസുകള്‍ ഈ റൂട്ടിലൂടെ സര്‍വിസ് നടത്തുന്നുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ പാലം നന്നാക്കിയില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും പരിണിത ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."