വിപണി വാഴാന്‍ പയ്യന്നൂര്‍ സ്‌പെഷല്‍ ഖാദി ഷര്‍ട്ടുകള്‍
പയ്യന്നൂര്‍: ഖാദിയുടെ ഈറ്റില്ലമായ പയ്യന്നൂരില്‍ നിന്നു സ്‌പെഷല്‍ ബ്രാന്‍ഡഡ് ഖാദി ഷര്‍ട്ടുകള്‍ വിപണിയിലിറങ്ങുന്നു. മാഹാത്മാ ഗാന്ധി പയ്യന്നൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ഇവിടെ ഉത്പാദിപ്പിക്കുന്ന നേര്‍ത്തതും മനോഹരവുമായ ഖാദി വസ്ത്രത്തെ പ്രത്യേകം അഭിനന്ദിച്ചിരുന്നു. അക്കാലത്ത് പയ്യന്നൂര്‍ സ്‌പെഷല്‍ എന്ന പേരില്‍ പയ്യന്നൂര്‍ ഖാദി ഇന്ത്യയിലുടനീളം പ്രശസ്തമായിരുന്നു. ആ സ്മരണകളുടെ പാരമ്പര്യ തനിമയുടെ ഓര്‍മപ്പെടുത്തലാണ് പയ്യന്നൂര്‍ ഖാദി സ്‌പെഷല്‍ ഷര്‍ട്ടുകള്‍. പയ്യന്നൂര്‍ ഫര്‍ക്കാ ഗ്രാമോദയ ഖാദി സംഘം ഉത്പാദിപ്പിക്കുന്ന മേല്‍ത്തരം മസ്ലീന്‍, മനില, കളര്‍ വുവണ്‍ തുണിത്തരങ്ങള്‍ ഉപയോഗിച്ച് ആധുനിക സാങ്കേതികവിദ്യയും നവീന തയ്യല്‍ ഉപകരണങ്ങളും ഉപയോഗിച്ച് തയാറാക്കുന്ന പയ്യന്നൂര്‍ സ്‌പെഷല്‍ ഖാദി ഷര്‍ട്ടുകള്‍ ന്യൂജനറേഷനെ വരെ ഖാദിയിലേക്ക് ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചാണു തയാറാക്കിയത്. സംഘം ശാലകളിലൂടെയുള്ള വില്‍പനയ്ക്കു പുറമേ കേരളത്തിനകത്തും പുറത്തുമുള്ള ഖാദി ഇന്ത്യ, ഖാദി ഗ്രാമോദ്യോഗ് ഭവനുകളിലൂടെയും പയ്യന്നൂര്‍ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നതിന് ശ്രമമാരംഭിച്ചിട്ടുണ്ട്. മില്‍ക്ക് വൈറ്റ്, പ്ലെയിന്‍, ചെക്ക്, സട്രൈപ്പ് പ്രിന്റഡ് ഡിസൈനുകളില്‍ ഷര്‍ട്ടുകള്‍ ലഭ്യമാണ്. ഫുള്‍സ്ലീവിന് 900 രൂപയും ഹാഫ് സ്ലീവിന് 850 രൂപയുമാണു വില. 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും ലഭിക്കും. സംഘത്തിന്റെ കീഴിലുള്ള കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ 52 കേന്ദ്രങ്ങളിലുള്ള ഖാദി ഇന്ത്യ, ഖാദി ഗ്രാമോദ്യോഗ് ഭവനുകളില്‍ ഇവ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."