HOME
DETAILS
MAL
കിഴക്കേമുറി പുറത്തേമാട് നടപ്പാല യാത്ര നെഞ്ചിടിപ്പു കൂട്ടും
backup
August 20 2017 | 20:08 PM
ചെറുവത്തൂര്‍: കിഴക്കേമുറിയില്‍ നിന്നു പുറത്തേമാടെക്കു നടപ്പാലത്തിലൂടെയുള്ള യാത്ര നെഞ്ചിടിപ്പോടെ. 2008ല്‍ ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ഈ പാലം കിഴക്കേമുറിയെ അച്ചാംതുരുത്തി ദ്വീപുമായി ബന്ധിപ്പിച്ചു. നിലവില്‍ നാലു തൂണുകള്‍ സ്ലാബില്‍ നിന്നു പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്.
കിഴക്കേമുറി, പതിക്കാല്‍, കുറ്റിവയല്‍, കുണ്ടുപടന്ന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കോട്ടപ്പുറം വഴി നീലേശ്വരത്ത് എത്തുന്നത് ഈ പാലം കടന്നാണ്. അച്ചാംതുരുത്തി രാജാസ് എ.യു.പി.എസ്, കോട്ടപ്പുറം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളിലേക്കു നിരവധി കുട്ടികള്‍ ഈ പാലം കടന്നെത്തുന്നു. മഴക്കാലമായാല്‍ കടുത്ത ദുരിതമാണ്. പാലത്തിനു കുലുക്കമുള്ളതായും പ്രദേശവാസികള്‍ പറയുന്നു. അടിയന്തിര അറ്റകുറ്റപ്പണി നടത്തി ആശങ്ക അകറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."