തുരുമ്പെടുത്തു കളത്തേരപ്പുഴ തൂക്കുപാലം
നീലേശ്വരം: പടന്നക്കാട് കാര്‍ഷിക കോളജിനു എതിര്‍വശത്തു ദേശീയപാതയ്ക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന കളത്തേരപ്പുഴ തൂക്കുപാലം അപകടാവസ്ഥയിലാണ്.
കൈവരികള്‍ തകരുകയും പാലത്തിനു ബലംകൊടുക്കാനായി സ്ഥാപിച്ച സ്റ്റേ കമ്പികള്‍ തുരുമ്പെടുക്കുകയും ചെയ്തിട്ടുണ്ട്. കേരള വികസന പദ്ധതി പ്രകാരം 2004ല്‍ ജില്ലാ പഞ്ചായത്താണു ഈ തൂക്കുപാലം നിര്‍മിച്ചത്.
ഇതുവഴി പടിഞ്ഞാറ്റംകൊഴുവല്‍ നാഗച്ചേരി ഭാഗത്തേക്കു ജനങ്ങള്‍ക്കു എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. 13 വര്‍ഷമായിട്ടും അറ്റകുറ്റപ്പണികള്‍ നടത്താത്തതാണു അപകടാവസ്ഥയ്ക്കു കാരണമെന്നു പറയപ്പെടുന്നു.
പാലത്തിലൂടെ ആളുകള്‍ നടന്നുപോകുമ്പോള്‍ പാലം അസാധാരണമായി കുലുങ്ങുന്നുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദിവസവും ഇതുവഴി കടന്നുപോകാറുണ്ട്. നീലേശ്വരം-കാഞ്ഞങ്ങാട് നഗരസഭകളെ ബന്ധിപ്പിച്ചാണു ഈ നടപ്പാലമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."