ബാങ്കിങ് മേഖലയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്‍പില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കിങ് മേഖല ദേശീയ ശരാശരിയേക്കാള്‍ മുന്‍പില്‍. വിദ്യാര്‍ഥികളും വീട്ടമ്മമാരും പണമിടപാടുകള്‍ക്ക് ബാങ്കിനെ ആശ്രയിച്ചതോടെ കേരളം വിവിധ സ്വകാര്യ ബാങ്കുകളുടെ ശ്രദ്ധാ കേന്ദ്രമായി മാറി.
സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായുള്ള മലയാളികളുടെ ആകെ നിക്ഷേപം 335278.67 കോടി രൂപ. കേരള കോപ്പറേറ്റീവ് ബാങ്ക് രൂപീകരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ശ്രീരാം കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മലയാളികളുടെ സമ്പാദ്യശീലത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. സംസ്ഥാനത്തെ 5676 വാണിജ്യ ബാങ്ക് ശാഖകളിലായി മാത്രമുള്ള നിക്ഷേപമാണിത്.
റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്നിരിക്കുന്നത് എറണാകുളം ജില്ലയിലാണ്.ഏകദേശം 67518.43 കോടി രൂപയാണ് ജില്ലയിലെ 894 ബാങ്ക് ശാഖകളിലായുള്ള നിക്ഷേപം. കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതും എറണാകുളം ജില്ലയിലാണ്. തൊട്ടുപുറകില്‍ തിരുവനന്തപുരമാണ്.50442.22 കോടിയാണ് ഇവിടുത്തെ നിക്ഷേപം. എറണാകുളത്തെ അപേക്ഷിച്ച് 239 ശാഖകളുടെ കുറവാണ് തിരുവനന്തപുരത്തുള്ളത്. അതിനാല്‍ തന്നെ നിലവിലെ കണക്ക് പ്രകാരം മികച്ച നിക്ഷേപമാണ് ഇവിടെയെന്നാണ് വിലയിരുത്തല്‍. ഏറ്റവും കുറവ് ബാങ്ക് ശാഖകളുള്ളതും കുറവ് നിക്ഷേപമുള്ളതും വയനാട് ജില്ലയിലാണ്.
ആകെ 103 ബ്രാഞ്ചുകളിലായി 2065.46 കോടി രൂപയാണ് ജില്ലയിലെ നിക്ഷേപം. മറ്റു ജില്ലകളിലെ കണക്കുകള്‍ ഇങ്ങനെ: തിരുവനന്തപുരം- 50442.22 കോടി,കൊല്ലം-23276.16 കോടി, പത്തനംതിട്ട-29761.75 കോടി,ആലപ്പുഴ-21677 കോടി,കോട്ടയം-26531.58 കോടി,ഇടുക്കി-3934 .69 കോടി,തൃശൂര്‍-38176 കോടി,പാലക്കാട്-14849.47 കോടി,മലപ്പുറം-15295.65 കോടി,കോഴിക്കോട്-18462.51 കോടി, കണ്ണൂര്‍-18078.65 കോടി, കാസര്‍കോഡ്-5207.98 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.
വാണിജ്യ ബാങ്കുകള്‍ക്ക് പുറമെ കാര്‍ഷിക സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനവും കേരളത്തില്‍ മികച്ച രീതിയില്‍ പോകുന്നു. പ്രാഥമിക കാര്‍ഷിക സഹകരണ സൊസൈറ്റികളുടെ 2929 ശാഖകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ഇത്രയും ശാഖകളിലായുള്ള നിക്ഷേപം 83,152.69 കോടി രൂപയാണ്.
ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്നിരിക്കുന്നത് തൃശൂര്‍ ജില്ലയിലാണ്. ഏകദേശം 284 പ്രാഥമിക ശാഖകളിലായി 15980.74 കോടിയാണ് നിക്ഷേപം. കാര്‍ഷിക സൊസൈറ്റികളുടെ കൂടുതല്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് കോട്ടയത്താണ്.
കണക്കുകള്‍ പ്രകാരം 360 ശാഖകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.എന്നാല്‍ ഇവിടെയുള്ള ആകെ നിക്ഷേപം 6633.84 കോടി രൂപമാത്രം. കര്‍ഷകര്‍ മുതല്‍ സമ്പന്നര്‍ വരെ സമ്പാദ്യ ശീലത്തിന് പ്രാധാന്യം നല്‍കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇടുക്കി,വയനാട് എന്നീ ജില്ലകളിലും ബാങ്കിങ് മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്. മലയാളികള്‍ നിക്ഷേപത്തിന് പ്രാധാന്യം നല്‍കിയതോടെ കേരളം വിവിധ സ്വകാര്യ ബാങ്കുകളുടെ ഇഷ്ട സ്ഥലമായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."