എടപ്പാള്‍ മേല്‍പ്പാലത്തിന് അംഗീകാരം: കിഫ്ബിയുടെ യോഗം 25ന്
എടപ്പാള്‍: എടപ്പാളിന്റെ സ്വപ്നപദ്ധതിയായ മേല്‍പ്പാലത്തിന്റെ നിര്‍മാണകാര്യത്തില്‍ 25ന് ചേരുന്ന കിഫ്ബി യോഗത്തില്‍ അന്തിമതീരുമാനമാകുമെന്നറിയുന്നു.
എടപ്പാള്‍ മേല്‍പ്പാലത്തിന് പുറമെ എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തിലെ തന്നെ കോലൊളമ്പ് ഒളമ്പക്കടവ് പാലം നിര്‍മാണവും ഈ യോഗത്തില്‍ പരിഗണനയ്‌ക്കെടുക്കും. 25ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായാല്‍ 30ന് നടക്കുന്ന ബോര്‍ഡ് യോഗം ഇതിന് അംഗീകാരം നല്‍കി ഏതാനും മാസത്തിനകം നിര്‍മാണം തുടങ്ങും.
ഓഗസ്റ്റ് മാസമാദ്യം ചേരേണ്ട കിഫിബി യോഗമാണ് 25ന് ചേരുന്നത്. അതേസമയം തവനൂര്‍ മണ്ഡലത്തിലെ തന്നെ തവനൂര്‍-തിരുനാവായ പാലത്തിന്റെ കാര്യത്തില്‍ സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതിനാല്‍ ഇക്കാര്യം റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് പരിശോധിച്ച് പരിഹരിച്ച ശേഷമേ കിഫ്ബി യോഗം പരിഗണിക്കുകയുള്ളൂ.
എടപ്പാള്‍ പട്ടണത്തില്‍ 220 മീറ്റര്‍ നീളത്തിലും ഏഴരമീറ്റര്‍ വീതിയിലുമാണ് പാലം വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."