HOME
DETAILS
MAL
പാചകതൊഴിലാളികള്‍ക്ക് യൂനിഫോം
backup
August 21 2017 | 03:08 AM
ആലത്തൂര്‍: ആലത്തൂര്‍ മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ കുരുന്നുകള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന പാചക തൊഴിലാളികള്‍ ഇനി മുതല്‍ യൂനിഫോം അണിയും കെ.ഡി പ്രസേനന്‍ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായാണ് യൂനിഫോം വിതരണം ചെയ്യുന്നത്. ശുചിത്വത്തോടൊപ്പം ഏകീകൃത സ്വഭാവം കൂടി കൈവരുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. 61 സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കായി 72 പേര്‍ക്ക് രണ്ട് ജോഡി യൂനിഫോമുകള്‍ വിതം വിതരണം ചെയ്യും. കിച്ചണ്‍ കോട്ടും തൊപ്പിയും അടങ്ങിയ യൂനിഫോം കിറ്റാണ് നല്‍കുന്നത് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് എരിമയൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ ബിജു എം.പി യൂനിഫോമുകള്‍ വിതരണം ചെയ്യും. കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."