പശ്ചിമഘട്ട സംരക്ഷണ യാത്ര ജില്ലയില്‍: അവലോകന യോഗം 22ന്
പാലക്കാട്: പശ്ചിമഘട്ട സംരക്ഷണ യാത്രയുടെ സ്വീകരണ പരിപാടികളുടെ അവലോകന യോഗം 22ന് ഉച്ചക്ക് രണ്ടരക്ക് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഗ്രാമഭാരതം ഓഫിസില്‍ നടക്കും.
ഭക്ഷ്യ സുരക്ഷ, ജലസുരക്ഷ, കാലാവസ്ഥാ സുരക്ഷ നിലനില്‍ക്കാന്‍ കേരളം നിലനില്‍ക്കാന്‍ പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന മുഖ്യമുദ്രാവാക്യവുമായി കാസര്‍കോട് വെള്ളരിക്കുണ്ടില്‍ ഒറീസയിലെ പോസ്‌കോ സമരനായകനും ഗോള്‍ഡ് മുന്‍ പുരസ്‌കാര ജേതാവുമായ പ്രഫുല്ല സാമന്തറ 16ന് ഉദ്ഘാടനം ചെയ്ത യാത്ര പാലക്കാടു ജില്ലയിലെ വിവിധ സമരകേന്ദ്രങ്ങളിലൂടെ സെപ്റ്റംബര്‍ 13 മുതല്‍ 16 വരെ സഞ്ചരിക്കും.
പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി നേതൃത്വം നല്‍കുന്ന യാത്രയില്‍ 20ല്‍ അധികം പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
എന്‍.എ.പി.എം.സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രൊഫ. കുസുമം ജോസഫ്, മാനേജര്‍, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം, കണ്‍വീനര്‍ ടി.എം. സത്യന്‍ എന്നിവരാണ് യാത്ര നയിക്കന്നത്. സി. ആര്‍ നീലകണ്ഠന്‍, എസ്. ബാബുജി സംസ്ഥാന സംഘാടക സമിതി നേതൃത്വം വഹിക്കുന്നു. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന യാത്ര ഒക്ടോബര്‍ 16ന് വിഴിഞ്ഞത്ത് സമാപിക്കും.
പശ്ചിമഘട്ടത്തില്‍ കേരള സംസ്ഥാനത്തിലെ കയ്യേറ്റവും ഖനവും കാട് നശീകരണവും ഇത് കാലാവസ്ഥയില്‍ വരുത്തിയ മാറ്റവും മറ്റും സംസ്ഥാനത്തെ സാവധാനം മരുവത്കരണത്തിലേക്ക് നയിക്കുമെന്നതിനാല്‍ ഈ കാര്യങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് അങ്ങിനെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി ചേര്‍ത്ത് ഒരു പരിസ്ഥിതി സംരക്ഷണ അവകാശപത്രിക സര്‍ക്കാരിന് നല്‍കും.
ഒക്ടോബറില്‍ തന്നെ വിപുലമായ ജനകീയ സമരത്തിനു രൂപം നല്‍കും.
52 ദിവസങ്ങളിലായി 14 ജില്ലകളിലെയും 150 കേന്ദ്രങ്ങളില്‍ യാത്ര എത്തി വിവിധ സമരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. രണ്ടു ലക്ഷത്തിനു മേല്‍ ജനങ്ങളുമായി സംവദിക്കും. ഫോട്ടോ, വീഡിയോ പ്രദര്‍ശനങ്ങള്‍, ലഘുലേഖാ, പുസ്തക പ്രചാരണം, സംഗീത ശില്‍പം, നാടകം എന്നിവയിലൂടെ ഒരു കേന്ദ്രത്തില്‍ മൂന്നു മണിക്കൂര്‍ യാത്ര ജനങ്ങളോട് സംസാരിക്കുമെന്ന് ജില്ലാ സംഘാടക സമിതിക്കുവേണ്ടി വിളയോടി വേണുഗോപാല്‍, പുതുശ്ശേരി ശ്രീനിവാസന്‍ പറഞ്ഞു. ഫോണ്‍: 9744831675, 9447483106.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."