HOME
DETAILS
MAL
ആരോഗ്യ മേഖലയിലെ സമഗ്ര മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഷൈലജ
backup
August 21 2017 | 03:08 AM
പട്ടാമ്പി: ആര്‍ദ്രം മിഷന് പദ്ധതിയിലൂടെ ആരോഗ്യമേഖലയിലെ സമഗ്രമാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കാരക്കാട് ഹോമിയോ ഡിസ്പെന്‍സറി കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആര്‍ദ്രം പദ്ധതി ലക്ഷ്യത്തിലെത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തസ്തികകള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണന്നും ഇതിനായി 3400 ലേറെ തസ്തികകള്‍ പുതുതായി വന്നിട്ടുണ്ടെന്നും മന്ത്രി സംസാരത്തില്‍ വ്യക്തമാക്കി.
മുഹമ്മദ് മുഹ്സിന് എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, മെഡിക്കല്‍ ഓഫിസര്‍മാരായ റീത്ത, ഡോ. ലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രചന ചിദംബരം, ഡോ. സായിഷ്, കെ.കെ മുഹമ്മദ് ഫൈസല്‍, പി. ഉണ്ണികൃഷ്ണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."