HOME
DETAILS

ചന്തപ്പുര കോട്ടപ്പുറം ബൈപാസില്‍ എലിവേറ്റഡ് ഹൈവേ യാഥാര്‍ഥ്യമാക്കുമെന്ന് വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ

  
backup
August 21 2017 | 03:08 AM

%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b0-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%ac-2

w
കൊടുങ്ങല്ലൂര്‍: ചന്തപ്പുര കോട്ടപ്പുറം ബൈപാസില്‍ എലിവേറ്റഡ് ഹൈവേ യാഥാര്‍ത്ഥ്യമാക്കുമെന്ന് വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ പറഞ്ഞു.
അപകടങ്ങള്‍ ഏറെയും അശ്രദ്ധ മൂലമാണ് ഉണ്ടാകുന്നത്. അപകട പരിഹാരത്തിനായി പഠനം നടത്താന്‍ ചുമതലപ്പെടുത്തിയ നാറ്റ്പാക്കിന്റെ റിപോര്‍ട്ട് ലഭ്യമാകുന്ന മുറക്ക് താത്കാലിക പരിഹാരങ്ങള്‍ നിര്‍വ്വഹിക്കും. എവിടെയുമില്ലാത്ത രീതിയില്‍ 3.58 കി മീ ബൈപാസില്‍ അഞ്ച് സിഗ്‌നലുകളാണുള്ളത്.
ഇതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. നിലവിലെ സി.ഐ ഓഫീസ്, പടാകുളം, ഗൗരീശങ്കര്‍ സിഗ്‌നലുകള്‍ അടച്ച് ഇരു ദ്രുവങ്ങളിലും റൗണ്ട് എബൗട്ട് സ്ഥാപിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൊടുങ്ങല്ലൂര്‍ ബൈപാസില്‍ ഇത് വരെയായുണ്ടായ 600 ലേറെ അപകടങ്ങളില്‍ 26 ജീവനുകള്‍ നഷ്ടമാവുകയും ഒട്ടേറെ പേര്‍ ശയ്യാവലംബികളാകുകയും ചെയ്തിരുന്നു. ബൈപാസ് അപകടത്തില്‍ പെട്ട് കിടപ്പിലായിരുന്ന മേത്തല സ്വദേശി ഈയിടെ ആത്മഹത്യ ചെയ്തിരുന്നു.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ നടന്ന അപകടത്തില്‍ വീട്ടമ്മ മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. കൊടുങ്ങല്ലൂരിലെ ഗതാഗത കുരുക്കിന് പരിഹാരമായി പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യത്തെ തുടര്‍ന്നാണ് ബൈപാസ് യാഥാര്‍ഥ്യമായത്. എന്നാല്‍ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പാലമെന്ന പോലെ ഏത് സമയവും അപകടം സംഭവിക്കുന്ന ദുരന്ത പാതയായാണ് യാത്രക്കാര്‍ ബൈപാസിനെ കാണുന്നത്.
കൊടുങ്ങല്ലൂരിന്റെ പടിഞ്ഞാറ് ഭാഗത്തുള്ളവര്‍ക്ക് ടൗണിലേക്ക് കടക്കാന്‍ ബൈപാസ് മുറിച്ച് കടക്കണം. സിഗ്‌നലുകള്‍ പ്രതീക്ഷിക്കാതെ അമിത വേഗത്തിലെത്തുന്ന ദീര്‍ഘദൂര വാഹനങ്ങളാണ് അപകടങ്ങളുണ്ടാക്കുന്നവയില്‍ ഏറെയും. ബൈപാസ് നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ആകാശ പാത വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നു. ഉദ്ഘാടന ദിവസം തന്നെ ഒരു ജീവനപഹരിച്ച അപകടം സംഭവിച്ചതോടെ എലിവേറ്റഡ് ഹൈവേ എന്ന ആവശ്യം വീണ്ടും ഉയര്‍ന്നു വന്നു.
അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ ബൈപാസില്‍ സര്‍വ്വീസ് റോഡില്‍ നിന്നുമുള്ള 20 ലേറെ പ്രവേശന പാതകള്‍ അടച്ച് പൂട്ടിയിരുന്നു. ബൈപാസിനെ അപേക്ഷിച്ച് സര്‍വീസ് റോഡുകള്‍ക്കുള്ള താഴ്ചയാണ് സിഗ്‌നലുകളില്‍ അപകടങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  24 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  24 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  24 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago