കൊടിമരങ്ങളും പതാകകളും നശിപ്പിച്ച നിലയില്‍
രക്തസാക്ഷി സ്തൂപം ഒഴിപ്പിക്കാനെത്തിയ പൊലിസിനെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു
കോവളം: വെങ്ങാനൂര്‍, കോവളം ലോക്കല്‍ കമ്മിറ്റി പ്രദേശങ്ങളിലെ സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ കൊടിമരങ്ങളും പതാകളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. വെങ്ങാനൂര്‍, പനങ്ങോട്, വെണ്ണിയൂര്‍, ചിറയില്‍, കടവിന്‍മൂല, മുട്ടയക്കാട് എന്നീ പ്രദേശങ്ങളിലെ കൊടിമരങ്ങളും, പതാകകളുമാണ് ശനിയാഴ്ച രാത്രി നശിപ്പിച്ചത്. സംഭവം നാട്ടിലെ ക്രമസമാധാനം തകര്‍ക്കുന്നതിന് സാമൂഹ്യ വിരുദ്ധര്‍ കരുതിക്കൂട്ടി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോവളം ഏരിയാ സെക്രട്ടറി പി.എസ് ഹരികുമാര്‍ആരോപിച്ചു.
പ്രവര്‍ത്തകരോട് ആത്മസംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്ത നേതാക്കളുടെ നേതൃത്വത്തില്‍ വെങ്ങാനൂരും, കോവളത്തും പ്രകടനങ്ങളും യോഗവും നടത്തി. വെങ്ങാനൂരില്‍ നടന്ന പ്രകടനം പി. രാജേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ചന്ദ്രകുമാര്‍ അധ്യക്ഷനായി. മംഗലത്തുകോണം രാജു, ഡി.എസ് സജു എന്നിവര്‍ സംസാരിച്ചു. കോവളത്ത് നടന്ന പ്രകടനവും യോഗവും വെങ്ങാനൂര്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രകുമാര്‍ അധ്യക്ഷനായി. ചിത്രലേഖ, അരുണ്‍ എന്നിവര്‍ സംസാരിച്ചു.
ഇതിനിടയില്‍ സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോവളം ആഴാകുളം ജങ്ഷനില്‍ അനധികൃതമായി സി.പി.ഐ.എം സ്ഥാപിച്ചിരുന്ന രക്തസാക്ഷി സ്തൂപവും പാര്‍ട്ടി കൊടി മരവും എടുത്ത് മാറ്റാന്‍ പോലിസ് എത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പാര്‍ട്ടി ഏരിയാ സെക്രട്ടറി പി.എസ് ഹരികുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്തൂപവും കൊടിമരവും ഇളക്കി മാറ്റുന്നതിനെത്തിയ പൊലിസിനെ തടഞ്ഞു. പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ പൊലിസ് ഉദ്യമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."