HOME
DETAILS
MAL
കെ.എസ്.യു.ഡി.പി മുന്‍ പ്രൊജക്ട് മാനേജര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
backup
August 11 2016 | 01:08 AM
തിരുവനന്തപുരം: കെ.എസ്.യു.ഡി.പി 2007-2008 സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭയ്ക്ക് കീഴിലുള്ള പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂനിറ്റ് പ്രൊജക്ട് മാനേജര്‍ ആയിരുന്ന എ.രാജഗോപാലിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് ജഡ്ജ് ആന്റ് സ്പെഷ്യല്‍ എന്‍ക്വയറി കമ്മിഷണര്‍ ബദറുദ്ദീന്‍.എ ഉത്തരവിട്ടു.
വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. 30 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കണം. കേസ് വീണ്ടും ഈ മാസം 28-ന് പരിഗണിക്കും.
തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നാവാസ് നല്കിയ ഹര്‍ജിയിലാണ് കോടതി അ
ന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."