കായലില്‍ നിന്നും ദുര്‍ഗന്ധം; അനേ്വഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് ആ ദുര്‍ഗന്ധം എന്ത്?
തിരുവനന്തപുരം: എം.ജി.എം പബ്ലിക് സ്‌കൂളിന് സമീപം കഠിനംകുളം പുത്തന്‍കടവ് കായലില്‍ നിന്നും ഉയരുന്ന രൂക്ഷമായ ദുര്‍ഗന്ധത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
എം.ജി.എം സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും സമര്‍പ്പിച്ച പരാതികളിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ക്കും തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയോടും അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടത്.
കഠിനംകുളം കായലിന്റെ ഭാഗമാണ് പൂത്തന്‍കടവ് കായല്‍ പ്രദേശം. സ്‌കൂളില്‍ 700 ഓളം വിദ്യാര്‍ഥികളും അന്‍പതോളം ജീവനക്കാരുമുണ്ട്. നാല്‍പതോളം കുടുംബങ്ങള്‍ സ്‌കൂളിന് സമീപം താമസിക്കുന്നുമുണ്ട്. കായലിലേക്ക് കക്കൂസ് മാലിന്യം തള്ളിയതായിരിക്കാമെന്ന് സംശയമുണ്ടെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞവര്‍ഷവും ഇതേ രീതിയില്‍ രൂക്ഷമായ ദുര്‍ഗന്ധം ഉയര്‍ന്നിരുന്നു. പഞ്ചായത്തിന് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. കഠിനംകുളം കായല്‍ സംരക്ഷസമിതിയും ഇതേ ആവശ്യം ഉന്നയിച്ച് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.
ചാന്നാങ്കര-പുത്തന്‍കടവ്-കണ്ടല്‍-കരിച്ചറ എന്നിവിടങ്ങളില്‍ കായലില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം ഉയരുന്നതായി പരാതിയില്‍ പറയുന്നു. വായുമലിനീകരണവും ജലമലിനീകരണവും ഒരേപോലെ അനുഭവപ്പെടുകയാണെന്നും പരാതിയിലുണ്ട്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. ഷെറീനയും കായല്‍ സംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ. കെ.എച്ച്.എം മുനീറും പരാതിക്കാരെ പ്രതിനിധീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."