ദരിദ്രവിഭാഗങ്ങളുടെ ഉന്നമനത്തിന് ശാസ്ത്രനേട്ടങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന്
തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ-ആരോഗ്യ-വാര്‍ത്താവിനിമയ അടിസ്ഥാനസൗകര്യങ്ങള്ക്കനുസരിച്ച് നമുക്ക് ആര്‍ജ്ജിക്കാന്‍ കഴിയുമായിരുന്ന പല നേട്ടവും ഇപ്പോഴും കൈവരിക്കാനായിട്ടില്ലെന്നു ശാസ്ത്രജ്ഞന് പ്രൊഫ. വി.കെ ദാമോദരന്‍. ചൈനയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ദരിദ്രവിഭാഗങ്ങളുടെ മുന്നേറ്റത്തില്‍ ശാസ്ത്രനേട്ടങ്ങള്‍ നല്കിയ സംഭാവനകള്‍ അതേതോതില്‍ നമ്മുടെ നാട്ടില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം പറഞ്ഞു.
വക്കം മൗലവി ഫൗണ്ടേഷന് സംഘടിപ്പിച്ച ശാസ്ത്രാവബോധവും ദരിദ്ര വിഭാഗങ്ങളുടെ ശാക്തീകരണവും എന്ന വിഷയത്തിലുള്ള നവോഥാന പ്രഭാഷണം പാലോട് ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക് ഗാര്ഡന് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എ.ജി പാണ്ഡുരംഗന് അധ്യക്ഷനായി. എ. സുഹൈര്‍, ഡോ. കായംകുളം യൂനസ്, ഇടവം ഖാലിദ്, ഡോ. കെ.ജി രമേശ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."