HOME
DETAILS

ഓണത്തിന് മുന്നോടിയായി അതിര്‍ത്തി വഴി വന്‍ ലഹരിക്കടത്ത് ശ്രദ്ധവേണം, ഈ ലഹരിക്കടത്തിനെതിരേ

  
backup
August 21 2017 | 04:08 AM

%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%a4



നെയ്യാറ്റിന്‍കര: ഓണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിപണി ലക്ഷ്യമിട്ട് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കടന്ന് വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ എത്തുന്നതായി സൂചന. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെയും നെയ്യാറിലൂടെയും കടല്‍മാര്‍ഗമായും താലൂക്കില്‍ വന്‍ തോതില്‍ സ്പിരിറ്റെത്തിച്ചേര്‍ന്നതായും റിപ്പോര്‍ട്ടുകള്‍. താലൂക്കിലെ മലയോര ഗ്രാമ പ്രദേശങ്ങളായ ആര്യങ്കോട് , അമ്പൂരി , വെളളറട , പനച്ചമൂട് ഭാഗങ്ങളിലും കടലോര മേഖലയായ പൊഴിയൂരിലെ കല്ലിയിലും , അരുമാനൂര്‍ , കരുംകുളം , നരുവാമൂട് ഭാഗങ്ങളിലും മദ്യ ലോബികള്‍ പിടിമുറുക്കിയിരിക്കുന്നതായും വിവരമുണ്ട്.
അതിര്‍ത്തി കടന്നെത്തുന്ന സ്പിരിറ്റ് താലൂക്കിലെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചശേഷം ആവശ്യക്കാര്‍ക്കായി എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഈ സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ക്കുന്നതിനും വ്യാജ അരിഷ്ട നിര്‍മാണത്തിനുമാണ് ഉപയോഗിക്കുന്നത്. ഓണത്തിനു മുന്നോടിയായി പ്രധാന ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമായപ്പോള്‍ യുവാക്കളുടെ നേതൃത്വത്തില്‍ ബൈക്കുകളില്‍ സ്പിരിറ്റും വാറ്റു ചാരായവും ഊടുവഴികളിലൂടെയും നെയ്യാര്‍ മാര്‍ഗവും ചില്ലറ വില്‍പ്പനക്കാര്‍ക്കായി എത്തിച്ചു കൊടുക്കുന്നുണ്ട്.
ആഴ്ചകള്‍ക്ക് മുന്‍പ് പത്തില്‍ കൂടുതല്‍ കഞ്ചാവ് കേസുകളാണ് അമരവിള ചെക്ക്‌പോസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തത്. കൂടാതെ പാറശാല റെയില്‍വേ സ്റ്റേഷനിലും കഞ്ചാവുമായി നിരവധി യുവാക്കളും പിടിയിലായി. തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മൊത്ത വിതരണം ലക്ഷ്യമിട്ട് അതിര്‍ത്തിയിലെത്തിക്കുന്ന കഞ്ചാവ് തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന കന്നുമാംമൂട്, കാരക്കോണം, വെള്ളറട, പനച്ചമൂട് , ആറാട്ടുകുഴി, ചെറിയകൊല്ല എന്നീ ഭഗങ്ങളിലെത്തിച്ച് ചില്ലറ വിതരണക്കാര്‍ക്ക് നല്‍കുന്നതാണ് ഇവരുടെ രീതി. പ്രദേശങ്ങളിലെ ചില കോളനികള്‍ കേന്ദ്രീകരിച്ചും കഞ്ചാവ് കച്ചവടം നടക്കുന്നതായി വിവരമുണ്ട്.
കൂടാതെ അതിര്‍ത്തി വഴി എത്തുന്ന കഞ്ചാവ് രഹസ്യ ഗോഡൗണുകളില്‍ സൂക്ഷിച്ച ശേഷം ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറുകയും ഇവ ഇരു ചക്ര വാഹനങ്ങളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ സ്‌കൂള്‍- കോളജുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുകയും ചെയ്യുന്നു. നെയ്യാറ്റിന്‍കര താലൂക്കില്‍ വന്‍ തോതില്‍ സ്ത്രീകളും വിദ്യാര്‍ഥികളും കഞ്ചാവ് വില്‍പ്പനയില്‍ ഏര്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തുന്നതു തടയാന്‍ അതിര്‍ത്തിയില്‍ കര്‍ശനമായി വാഹന പരിശോധന നടപ്പിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ഹാന്‍സ്, മധു വൈരി, കാ ചന്‍, പാന്‍ കിങ്, ചൈനി ഖൈനി, തുളസി, ശംഭു, ഹോട്ട്, കൂള്‍, കൂള്‍ ലിപ് തുടങ്ങിയ ബ്രാന്‍ഡുകളാണ് പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടന്നെത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നും വാങ്ങുന്ന സാധനത്തിന് എഴുപത് ശതമാനത്തിലേറെ ലാഭം കേരളത്തില്‍ ലഭിക്കുന്നു എന്നതാണ് കച്ചവടം പൊടിപൊടിക്കാന്‍ കാരണം. ഇടനിലക്കാരിലൂടെ ചെറിയ അളവിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാരന് എത്തിക്കുന്നത്. കച്ചവടക്കാര്‍ പാന്‍മസാലകള്‍ വില്‍ക്കുന്നതിന് പല തരത്തിലുള്ള കോഡുകളാണ് ഉപയോഗിക്കുന്നത്.
നെയ്യാറ്റിന്‍കര താലൂക്കില്‍ നിരവധി ചെക്ക് പോസ്റ്റുകളുണ്ടെങ്കിലും അമരവിള ചെക്ക് പോസ്റ്റില്‍ മാത്രമാണ് കാര്യമായി കള്ളക്കടത്ത് പിടികൂടുന്നത്. ബാക്കി ചെക്ക് പോസ്റ്റുകള്‍ ഫലത്തില്‍ നോക്കുകുത്തികളാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചെക്ക് പോസ്റ്റുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. ഇപ്പോള്‍ 15 ചെക്ക് പോസ്റ്റുകളാണുള്ളത്. അമരവിള , മൂഴിയില്‍ത്തോട്ടം , ആറ്റുപ്പുറം , മണ്ഡപത്തിന്‍കടവ് , കളളിക്കാട് , ടൈല്‍ ഫാക്ടറി അമരവിള , പെരുങ്കടവിള , പിരായുംമൂട് , തേമ്പാമൂട് , പാലക്കടവ് , മാവിളക്കടവ് , അറക്കുന്നുകടവ് , നെയ്യാര്‍ ഡാം, അരുവിപ്പുറം തുടങ്ങിയവയാണിവ. ഇപ്പോള്‍ നാല് പുതിയ ചെക്ക് പോസ്റ്റുകള്‍ കൂടി ആരംഭിച്ചു. മൂന്നാട്ടുമുക്ക്, പെരിഞ്ഞാംകടവ്, പാഞ്ചിക്കാട്ട്കടവ്, കാട്ടില്‍വിള തുടങ്ങിയവയാണിവ. അതോടെ ആകെ 19 ചെക്ക് പോസ്റ്റുകള്‍. ഓണത്തിനു മുന്നോടിയായി ഇത്തരത്തിലുള്ള കള്ളക്കടുത്തുകള്‍ക്ക് തടയിടാന്‍ സാധിച്ചില്ലെങ്കില്‍ വന്‍ ദുരന്തമാണ് ഈ ഓണത്തിന് നമ്മെ കാത്തിരിക്കുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago