HOME
DETAILS

ഓണമെത്തുന്നു വിലക്കയറ്റം അതിരൂക്ഷമാകും

  
backup
August 21 2017 | 04:08 AM

%e0%b4%93%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1


കൊട്ടാരക്കര: അവശ്യ വസ്തുക്കള്‍ക്ക് പൊതുവിപണിയില്‍ വന്‍ വിലവര്‍ധന. ഓണക്കാലമാകുമ്പോഴേക്കും വില വര്‍ധന അതിരൂക്ഷമാകുമെന്ന് സൂചനകള്‍.
വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടികളെല്ലാം പരാജയപ്പെട്ടിട്ടുണ്ട്. ജയ അരിക്ക് 45 രൂപയാണ് വില. മട്ട അരിയുടെ വില 50 വരെ ആയിട്ടുണ്ട്. നാടന്‍ ഏത്തക്കയുടെ വിലയും കുതിച്ചു ഉയരുകയാണ്. 70 രൂപ കടന്നിട്ടുണ്ട്. നാടന്‍ എന്ന പേരില്‍ വയനാടന്‍ കുലകളാണ് ഇപ്പോള്‍ വിപണി കീഴടക്കുന്നത്.
എല്ലാവിധ പല വ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും വില അനുദിനം മാറിക്കൊണ്ടിരിക്കുന്നു. പൊതുവിപണിയിലെ വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടികളൊന്നും ഫലം കണ്ടിട്ടില്ല. സിവില്‍ സപ്ലൈസിന്റെ ഓണവിപണി ആരംഭിച്ചിട്ടുണ്ടെങ്കിലും സബ്‌സിഡി സാധനങ്ങളുടെ വിതരണത്തിന് നിയന്ത്രണമുണ്ട്.
ഒരു കുടുംബത്തിന് ആവശ്യമായ അളവില്‍ സാധനങ്ങള്‍ ലഭ്യമാകില്ല. ഇവിടെ നിന്നു സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയാലും കുടുംബാവശ്യത്തിന് പൊതു വിപണിയെ ആശ്രയിക്കേണ്ടി വരും. ഈ തിരിച്ചറിവ് വ്യാപാരികള്‍ക്കുമുണ്ട്.
സപ്ലൈകോയുടെ ഓണച്ചന്തകള്‍ പ്രധാന പട്ടണങ്ങളില്‍ മാത്രമെയുള്ളു. ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ പഞ്ചായത്തു കേന്ദ്രങ്ങളിലുള്ള മാവേലി സ്റ്റോറുകളെയാണ് ആശ്രയിക്കേണ്ടത്.
ഓണമടുത്തതോടെ ഇവിടെ നിന്നു സാധനങ്ങള്‍ വാങ്ങണമെങ്കില്‍ ജോലി നഷ്ടപ്പെടുത്തി വരി നില്‍ക്കേണ്ടുന്ന സ്ഥിതിയാണ്. കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണ സ്ഥാപനങ്ങളോടു ചേര്‍ന്നുള്ള ഓണ വിപണികള്‍ ആരംഭിച്ചിട്ടില്ല. സഹകരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഓണ വിപണികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ കാലങ്ങളില്‍ മൂന്നും നാലും ഓണച്ചന്തകള്‍ അനുവദിച്ചിരുന്നെങ്കില്‍ ഇപ്പോഴത് ഒന്നും രണ്ടുമായി ചുരുക്കിയിട്ടുണ്ട്. അഞ്ച് ഇനങ്ങളില്‍ മാത്രമെ ഇവിടെ സബ്‌സിഡി ആനുകൂല്യം ലഭിക്കുകയുമുള്ളു. പച്ചക്കറി വിപണിയില്‍ ഹോര്‍ട്ടികോര്‍പ്പറേഷന്റെ ഇടപെടല്‍ വന്‍ പരാജയമാണ്.നഗരങ്ങളില്‍ മാത്രമാണ് ഇവര്‍ക്ക് വില്‍പ്പന ശാലകളുള്ളത്. വാങ്ങാനെത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ നിന്നു പലപ്പോഴും ലഭിക്കുകയില്ല.
മുഴുവന്‍ സാധനങ്ങള്‍ക്ക് പൊതുവിപണിയെ തന്നെ ആശ്രയിക്കേണ്ടി വരും. ഇതിനാല്‍ ആവശ്യക്കാര്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ചെറുകിട വില്‍പ്പനശാലകളെ തഴയുകയാണ്. ഓണക്കാലത്ത് പൊതു വിപണിയിലുണ്ടാകുന്ന തീവെട്ടിക്കൊള്ള തടയാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ശ്രമമാരംഭിച്ചിട്ടില്ല. പരിശോധനകള്‍ക്കും നടപടികള്‍ക്കും ഉദ്യോഗസ്ഥര്‍ മുതിരുന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ ഓണക്കാലം സാധാരണക്കാര്‍ക്ക് നഷ്ടത്തിന്റേതായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago