അപകടക്കെണിയായി കുഞ്ചിത്തണ്ണി പവര്‍ഹൗസ് റോഡ്
രാജാക്കാട്: വശമിടിഞ്ഞും കാടുകള്‍ വളര്‍ന്നും അപകടക്കെണിയായി മാറിയിരിക്കുകയാണ് കുഞ്ചിത്തണ്ണി പവ്വര്‍ഹൗസ് റോഡ്. ശക്തമായ മഴവെള്ളപ്പാച്ചില്‍ റോഡിന്റെ വിവിധ ഇടങ്ങളിലാണ് ഏത് നിമിഷവും ഇടിഞ്ഞ് താഴാവുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നത്. നാട്ടുകാര്‍ നിരവധി തവണ പി.ഡബ്ല്യു.ഡി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ല. കൊടും വളവുകളും ഇറക്കങ്ങളും നിറഞ്ഞ റോഡിന്റെ വശങ്ങള്‍ പലയിടത്തും ഇടിഞ്ഞ് താഴ്ന്നിരിക്കുകയാണ്.
ഭാരവാഹങ്ങളടക്കം കടന്നുപോകുമ്പോള്‍ റോഡ് പൂര്‍ണമായി ഇടിഞ്ഞ് വലിയ അപകടങ്ങള്‍ക്കും കാരണമാകും. ഓടകള്‍ തീര്‍ക്കാത്തതിനാല്‍ വെള്ളം ഒഴുകി ടാറിങിന്റെ വശമിടിഞ്ഞ് വലിയ കുഴികളായി മാറിയിട്ടുണ്ട്. ഇത് റോഡിന്റെ വീതി കുറയുവാനും കാരണമായി. ഇത്തരത്തില്‍ വീതി കുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും വലിയ കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നതു മൂലം എതിരേ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയില്ല. മാത്രവുമല്ല സൂചനാ ബോര്‍ഡുകളടക്കം കാടുകയറി മൂടിയ അവസ്ഥയിലാണ്.
രാത്രികാലങ്ങളിലടക്കം പരിചയമില്ലാത്ത റോഡിലൂടെയുള്ള യാത്ര അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നും അടിയന്തിരമായി റോഡ് ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."