HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കണം: മുഖ്യമന്ത്രി
backup
August 21 2017 | 05:08 AM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ പണിമുടക്കുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ.എസ്.ആര്.ടി.സിയെ നഷ്ടത്തില്‍ നിന്നും കരകയറ്റാനുള്ള ശ്രമങ്ങള്‍ സജീവമായി മുന്നോട്ട് പോകുന്നുണ്ട്. ഇക്കാര്യത്തില്‍ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഭരണ പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്കുകളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
കെ.എസ്.ആര്.ടി.സിയ്ക്ക് 3000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും പരിഷ്കരണ നടപടികള്‍ വിജയം കാണുന്നുവെന്നും ഗതാഗതമന്ത്രി തോമസ് ചാണ്ടിയും സഭയെ അറിയിച്ചു.
കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."