HOME
DETAILS
MAL
ഡല്‍ഹിയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു
backup
August 21 2017 | 07:08 AM
ന്യൂഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് ഡല്‍ഹിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം കര്‍ശനമായി നടപ്പാക്കുമെന്ന് ഡല്‍ഹി പരസ്ഥിതി മന്ത്രി ഇമ്രാന് ഹുസൈന് പറഞ്ഞു.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ അവലോകന യോഗത്തിലാണ് മന്ത്രി തദ്ദേശ ഭരണകൂടങ്ങള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിയമം കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കണ്ടെത്തിയാല്‍ 5000 രൂപ പിഴയീടാക്കും. ഡല്‍ഹിയില്‍ 50 മൈക്രോണില്‍ താഴെയുള്ള അഞ്ച് മെട്രിക് ടണ്‍ പ്ലാസ്റ്റിക് കവറുകളാണ് അധികൃതര്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."