ബൈക്കിലെത്തിയ സംഘം മധ്യവയസ്‌കയുടെ തലക്കടിച്ച് 1.76 ലക്ഷം കവര്‍ന്നു
എടപ്പാള്‍(മലപ്പുറം): വഴിയാത്രക്കാരിയായ മധ്യവയസ്‌കയുടെ തലക്കടിച്ച് 1.76 ലക്ഷം രൂപയും രണ്ട് എ.ടി.എം കാര്‍ഡുകളും കവര്‍ന്നു.
എടപ്പാള്‍ തറക്കല്‍ കറുപ്പത്ത് വളപ്പില്‍ ബാലന്റെ ഭാര്യ ഗീത (54) യുടെ തലക്കടിച്ചാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പണം കവര്‍ന്നത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ എടപ്പാള്‍ പഴയങ്ങാടി റോഡില്‍ വച്ചാണ് അക്രമം നടന്നത്.
നാട്ടിലെ അത്ത ഫണ്ടില്‍ നിന്ന് പണം എടുത്ത് ഗീത പലര്‍ക്കും നല്‍കിയിരുന്നു. ഈ പണം ഫണ്ടില്‍ തിരികെ ഏല്‍പിക്കാനായി വിവിധ ആളുകളില്‍ നിന്ന് ശേഖരിച്ച് വരുമ്പോഴാണ് സംഭവം. ബൈക്കില്‍ പിറകിലൂടെ എത്തിയ സംഘം ഗീതയുടെ തലക്കടിച്ച് കൈയിലുണ്ടായിരുന്ന പണം അടങ്ങിയ കവര്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
പണത്തോടൊപ്പം രണ്ട് എ.ടി.എം കാര്‍ഡുകളും കണക്കെഴുതിയ പുസ്തകവും നഷ്ടപ്പെട്ടിട്ടുണ്ട്. ബൈക്കിലെത്തിയവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതായും ചെറുപ്പക്കാരാണെന്ന് സംശയിക്കുന്നതായും ഗീത പറഞ്ഞു.
തലക്കടിയേറ്റ ഗീത കുഴഞ്ഞ് വീഴുകയായിരുന്നു. ഇവരുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചത്. പരുക്കേറ്റ ഗീതയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനി പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."