റേഷന്‍ കാര്‍ഡ് ഹാജരാക്കാനുള്ള തിയതി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വകലാശാലാ ജീവനക്കാര്‍, സംസ്ഥാന-ജില്ലാ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, ദേശസാത്കൃത-ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പറേഷനുകള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലെ ജീവനക്കാര്‍ ബന്ധപ്പെട്ട ഡ്രോയിങ് ആന്‍ഡ് ഡിസ്ബേഴ്സിങ് ഓഫിസര്‍ മുന്‍പാകെ പരിശോധനയ്ക്കായി റേഷന്‍ കാര്‍ഡ് ഹാജരാക്കുന്നതിനുള്ള തിയതി സെപ്റ്റംബര്‍ 15 വരെ നീട്ടി.
റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും ഓണം, പെരുന്നാള്‍ ഉത്സവകാലം പരിഗണിച്ചുമാണു നടപടി. നിലവില്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ നല്കുന്ന സത്യവാങ്മൂലത്തില്‍ ആധാര്‍ നമ്പര്‍ കൂടി രേഖപ്പെടുത്തണമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."