HOME
DETAILS

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എസ്.ബി.ഐ കുഴൂര്‍ എ.ടി.എം തുറന്നു

  
backup
August 21 2017 | 20:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf


മാള: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ എസ്.ബി.ഐ കുഴൂര്‍ ശാഖയോട് ചേര്‍ന്നുള്ള എ.ടി.എം കൗണ്ടര്‍ തുറന്നു. അടച്ചിട്ട് രണ്ട് മാസത്തിലേറെ കഴിഞ്ഞ ശേഷമാണ് കൗണ്ടര്‍ തുറക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായത്. കഴിഞ്ഞ ദിവസമാണ് എ.ടി.എം കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തന സജ്ജമായത്. എ.ടി.എം തുറന്ന് പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങളടങ്ങിയ വാര്‍ത്ത പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. പത്രത്തിലെ വാര്‍ത്ത സോഷ്യല്‍ മീഡിയകളിലും വൈറലായിരുന്നു.
ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉന്നതങ്ങളിലെ ഇടപെടലിലൂടെ തുറന്ന് പ്രവര്‍ത്തനം തുടര്‍ന്നത്. എ.ടി.എം കൗണ്ടര്‍ തുറക്കാത്തതിനൊപ്പം ഒട്ടേറെ ആക്ഷേപങ്ങളും എസ്.ബി.ഐ കുഴൂര്‍ ശാഖക്ക് നേരെ ഉയരുന്നുണ്ട്.
ബാങ്കിന്റെ കീഴിലുള്ള ഉപഭോക്താക്കള്‍ ഫോണിലൂടെ അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചാല്‍ യാതൊരു വിവരവും ബാങ്കില്‍ നിന്നും നല്‍കുന്നില്ല. അക്കൗണ്ടില്‍ പണമെത്തിയിട്ടുണ്ടോ എന്ന് തുടങ്ങിയ അന്വേഷണങ്ങളാണ് ഫോണിലൂടെ എത്തുന്നത്.
മാളയിലെ എസ്.ബി.ഐ ശാഖയില്‍ നിന്നും മറ്റെല്ലാ ബാങ്കുകളില്‍ നിന്നും അത്യാവശ്യ കാര്യങ്ങള്‍ ഫോണിലൂടെ നല്‍കുമ്പോഴാണ് ഈ ശാഖയുടെ ഭാഗത്ത് നിന്നും നിരുത്തരവാദപരമായ സമീപനം. ബാങ്കില്‍ അക്കൗണ്ട് തുറക്കാനായി ബാങ്കില്‍ എത്തുന്നവരോട് പോലും വളരെ മോശമായ സമീപനവും ഉപഭോക്താക്കളായെത്തുന്നവര്‍ക്ക് അധികച്ചെലവും വരുത്തുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.
ഉപഭോക്താക്കളെ ബാങ്കില്‍ നിന്നും അകറ്റുന്ന സമീപനങ്ങളാണ് നിരന്തരമായുണ്ടാകുന്നത്. വലിയപറമ്പിനും എറണാകുളം ജില്ലയിലെ മൂഴിക്കുളത്തിനും ഇടയിലുള്ള ഏക എ.ടി.എം കൗണ്ടറാണ് കുഴൂരിലേത്.
11 കിലോമീറ്ററിനിടയില്‍ ആകെയുള്ള എ.ടി.എം കൗണ്ടര്‍ ഉപയോഗിച്ചിരുന്നത് നിത്യേന നൂറുകണക്കിനാളുകളാണ്. ദിവസവും ഇവിടെയെത്തി നിരാശയോടെ തിരികെ പോകുന്നത് അനേകരായിരുന്നു. വാടക വാഹനത്തില്‍ എത്തിയിരുന്ന പ്രായമേറിയവര്‍ക്കടക്കം കടുത്ത നിരാശ സമ്മാനിച്ചിരുന്നു അടഞ്ഞു കിടന്നിരുന്ന എ.ടി.എം കൗണ്ടര്‍.
എസ്.ബി.ഐ അക്കൗണ്ടുള്ളവരില്‍ ചിലര്‍ ബാങ്കിലെത്തി പരമ്പരാഗത രീതിയില്‍ ഇടപാട് നടത്താനായി സമയമേറെ കാത്ത് നിന്നിരുന്ന അവസ്ഥയുമുണ്ടായിരുന്നു. കൗണ്ടര്‍ അടഞ്ഞു കിടക്കുന്നതിനെ കുറിച്ച് ബാങ്കധികൃതരോട് അന്വേഷിച്ചാല്‍ കൃത്യമായ മറുപടി നല്‍കാനവര്‍ തയ്യാറായിരുന്നില്ല.
കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് പണമില്ലാത്തതിനാലും നൂറിന്റെ നോട്ടുകളില്ലാത്തതിനാലും പണമുണ്ടായാലും നെറ്റ് തകരാറിനാലും മറ്റും ഇടപാട് നടക്കാത്തതും കൂടാതെയാണ് കൗണ്ടര്‍ തന്നെ അടഞ്ഞു കിടന്നിരുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago