ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതി മംഗലപുരത്തുകാര് ഇനി ഡിസ്പോസിബിളിനോട് നോ പറയും
കഠിനംകുളം: മംഗലപുരം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതി നടപ്പാക്കി. ഭക്ഷണ ആവശ്യങ്ങള്‍ക്കായി പ്ലാസ്റ്റിക് തെര്‍മോകോള്‍ പ്ലേറ്റോ കപ്പോ ഇനി ഉണ്ടാകില്ല. പകരം സംവിധാനം ഒരുക്കി. ഓരോ വാര്‍ഡിലും 250 സ്റ്റീല്‍ പ്ലേറ്റും 250 സ്റ്റീല്‍ കപ്പും കുടുംബശ്രീയ്ക്ക് നല്‍കിക്കൊണ്ടാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതി നടപ്പാക്കിയത്. ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ശുദ്ധ ഗ്രാമം പദ്ധതിയുടെ പ്രവര്‍ത്തനത്തിനു ശക്തി വര്‍ധിപ്പിച്ച് അയ്യായിയിരം പ്ലേറ്റും കപ്പും കുടുംബശ്രീയ്ക്കു നല്‍കിയത്. തുച്ഛമായ വാടക നല്‍കിയാണ് ആവശ്യക്കാര്‍ക്ക് നല്‍കുക.
എം.എസ്.ആര് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന യോഗത്തില്‍ മുന്‍ ഗതാഗത വകുപ്പ് മന്ത്രി സി.കെ നാണു എം.എല്‍.എ പദ്ധതിഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് മംഗലപുരം ഷാഫി അധ്യക്ഷനായ യോഗത്തില്‍ ഡെപ്പ്യൂട്ടി സ്പീക്കര്‍ വി. ശശി, പോത്തന്‍കോട് ബ്ലോക്ക് വികസന ചെയര്‍പേഴ്സണ്‍ ഷാനിബ ബീഗം, സുമ ഇടവിളാകം, വേങ്ങോട് മധു, എം. ഷാനവാസ്, എസ്. ജയ, ഗോപി നാഥന്, അജികുമാര്‍, ജയ്മോന്, വേണു ഗോപാലന് നായര്‍, ഉദയകുമാരി, സുധീഷ് കുമാര്‍, മുംതാസ്, സിന്ധു. സി. പി, ജൂലിയട് പോള്‍, എസ്. ആര്. കവിത, തങ്കച്ചി, അജിത് കുമാര്‍, അമൃത, ദീപ സുരേഷ്, ലളിതാംബിക, രാധ, വി. എസ്, ഐ. ഷമീം, കലാ റാണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."