കായികാധ്യാപകരുടെ സെക്രട്ടേറിയറ്റ് ധര്‍ണ നാളെ
തിരുവനന്തപുരം: കായികാധ്യാപകരുടെ പ്രകടനവും സെക്രട്ടേറിയറ്റ് ധര്‍ണയും നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കായികാധ്യാപക മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുനൈറ്റഡ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ധര്‍ണ . ആരോഗ്യ കായിക വിദ്യാഭ്യാസം നിര്‍ബന്ധ പാഠ്യവിഷയമാക്കുക, സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് തസ്തികാ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, ഹൈസ്‌കൂള്‍ കായികാധ്യപക തസ്തികാമാനദണ്ഡം പുന:പരിശോധിക്കുക, ഹയര്‍സെക്കന്‍ഡറി കായികാധ്യാപക തസ്തിക അനുവദിച്ച് നിയമനം നടത്തുക, തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. രാവിലെ 9.30ന് നന്ദാവനം പോലീസ് ക്യാമ്പില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. ഡി പി ഇ ടി എ ജനറല്‍ സെക്രട്ടറി ഫാറൂഖ് പത്തൂര്‍, കെ പി എസ് പി ഇ ടി എ ജനറല്‍ സെക്രട്ടറി ടി ഷാജു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."