വനത്തില്‍ നിന്ന് ചന്ദനം മുറിച്ചു കടത്തിയ സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍
സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തിയ സംഭവത്തില്‍ ഒരാളെ കൂടി വനംവുപ്പ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശി തെക്കേപുരയില്‍ ഷൗക്കത്തി(45)നെയാണ് സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ കെ.ആര്‍ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്്ത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനിടെ മൂന്നുപേര്‍ പിടിയിലായി.
ഈ മാസം ഏഴിന്് ബത്തേരി റെയിഞ്ചിലെ കല്ലുമുക്ക് ചുണ്ടപ്പാടി വനമേഖലയില്‍ നിന്നാണ് ചന്ദന മരങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ചുള്ളിയോട് സ്വദേശി മാനുപ്പ(കുഞ്ഞിമൂസ)യെ ചോദ്യംചെയ്്തതില്‍ നിന്നാണ് ഷൗക്കത്തിനെ കുറിച്ച് വനംവകുപ്പിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ചന്ദനം വില്‍പ്പനക്കുണ്ടെന്ന് അറിയിച്ച് ഷൗക്കത്തിനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചന്ദനം കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്നും ഇയാളുടെ വീട്ടുപരിസരത്ത് നിന്നുമായി 15 കിലോ ചന്ദനവും കണ്ടെടുത്തു.
ഷൗക്കത്തിന്് മേപ്പാടി റെയിഞ്ചില്‍ നടന്ന ചന്ദനമോഷണവുമായും ബന്ധമുണ്ടന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മാനുപ്പയും ഈ കേസില്‍ പ്രതിയാണ്. മേപ്പാടി ചന്ദന മോഷണവുമായി ബന്ധപ്പെട്ട് മാനന്തവാടി അഞ്ചാംമൈല്‍ സ്വദേശികളും സഹോദരങ്ങളുമായ ബഷീര്‍, ജംഷീര്‍ എന്നിവര്‍ ഒളിവിലാണ്.
ഇതില്‍ ബഷീര്‍ ചുണ്ടപ്പാടി ചന്ദന മോഷണക്കേസിലും പ്രതിയാണ്. ഇവര്‍ക്കായുള്ള അന്വേഷണം വനംവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ ഇവരെ കൂടാതെ പാലക്കാട് സ്വദേശി ഒലവക്കോട്് നിരപ്പേല്‍ രാജനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ബത്തേരി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷൗക്കത്തിനെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."